കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ കഴിയാതെ മമ്മൂട്ടി മടങ്ങി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടരുന്നു. വോട്ട് രേഖപ്പെടുത്താനെത്തുന്ന പ്രമുഖരെ ചാക്കിട്ട് പിടിക്കാന്‍ ചാനല്‍ പരുന്തുകളും പോളിങ് ബൂത്തിനു സമീപം വട്ടമിട്ട് പറക്കുന്നുണ്ട്. അപ്പോഴാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത്. രാഷ്ട്രീയവുമായി ഏറെ അടുത്തു നില്‍ക്കുന്ന താരമായതുകൊണ്ട് മമ്മൂട്ടിയുടെ വരവിന് പ്രധാന്യമുണ്ടായിരുന്നു. പക്ഷെ താരത്തിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.

വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണറിഞ്ഞത് വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ലെന്ന്. പനമ്പിള്ളി നഗറിലെ എയ്റ്റ് ക്രോസ് റോഡിലാണ് മമ്മൂട്ടിയിപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധി നഗറിലെ സ്‌കൈലന്‍ വില്ലയിലെയാണ്. ഈ വിലാസം മാറ്റാന്‍ മമ്മൂട്ടി അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും വോട്ടര്‍ പട്ടികയില്‍ നിന്ന് മമ്മൂട്ടിയുടെ പേര് എങ്ങനെ വെട്ടിമാറ്റിയന്നതറിയില്ല.

mammootty

എത്ര തിരക്കുണ്ടായാലും എവിടെയായിരുന്നാലും മമ്മൂട്ടി വോട്ട് മുടക്കാറില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനും മമ്മൂട്ടിയ്ക്ക് വോട്ടുണ്ടായിരുന്നു. ഇത്തവണ കൊല്ലത്തു നിന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി മത്സരിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാാറിയ മ്മമൂട്ടി ഇന്നസെന്റിനെ കളത്തിലിറക്കിയെന്നും വാര്‍ത്ത പ്രചരിച്ചു. ഇന്നസെന്റിന്റെ പ്രചാരണ പരിപാടിയിലും മമ്മൂട്ടി പങ്കെടുത്തിട്ടുണ്ട്.

English summary
Actor Mammootty couldn't register vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X