കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് പ്രശ്നമുണ്ടോ?' വിവാദങ്ങളിൽ പ്രതികരിച്ച് മമ്മൂട്ടി

Google Oneindia Malayalam News

കൊച്ചി: ശ്രീനാഥ് ഭാസി വിഷയത്തിന്റെ പശ്ചാത്തലത്തിൽ അഭിമുഖങ്ങളിലെ ചോദ്യങ്ങളെ സംബന്ധിച്ച് വലിയ ചർച്ചകളായിരുന്നു നടന്നത്. ഇപ്പോഴത്തെ അഭിമുഖങ്ങളിൽ പലതും താരങ്ങളുടെ വ്യക്തി ജീവിതങ്ങളിലേക്ക് പോലും ചൂഴ്ന്നിറങ്ങിക്കൊണ്ടുള്ളതാണെന്നായിരുന്നു ചിലർ ഉയർത്തിയ ആക്ഷേപം. ചില സിനിമാ താരങ്ങളും അഭിമുഖങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് മമ്മൂട്ടി. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം നടന്ന വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്. നടൻറെ വാക്കുകളിലേക്ക്

ചോദ്യങ്ങളാണോ ഉത്തരങ്ങളാണോ പ്രശ്നം


ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നായിരുന്നു ചോദ്യം. 'നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ. ഓരോരുത്തരും ഓരോ ചോദ്യങ്ങളും മറ്റുള്ളവർ അവരവർക്കുള്ള മറുപടിയുമാണ് പറയുന്നത്'.

നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല


'ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയുന്നതുമെല്ലാം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കട്ടെ', മമ്മൂട്ടി നിലപാട് വ്യക്തമാക്കി.

ദിലീപ് കേസ്;'ഇതൊന്നും തെളിവുകൾ അല്ലേ? തെറ്റെന്ന് കാലം തെളിയിക്കും'; അതിജീവിതയുടെ സഹോദരൻദിലീപ് കേസ്;'ഇതൊന്നും തെളിവുകൾ അല്ലേ? തെറ്റെന്ന് കാലം തെളിയിക്കും'; അതിജീവിതയുടെ സഹോദരൻ

എന്ത് ചോദിച്ചാലും ഞാൻ ഉത്തരം പറയും

ശ്രീനാഥ് ഭാസി വിഷയത്തിൽ നടൻ ധ്യാൻ ശ്രീനിവാസും പ്രതികരിച്ചിരുന്നു. തന്നെ സംബന്ധിച്ച് അത്തരം ചോദ്യങ്ങൾ പ്രശ്നമല്ലെന്നായിരുന്നു ധ്യാൻ പ്രതികരിച്ചത്. '
വീണയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണ്. അഭിമുഖങ്ങളിലെ അങ്ങനെയുള്ള ചോദ്യങ്ങൾ എനിക്ക് പ്രശ്നമല്ല. ഞാൻ ഫണ്‍ ആയിട്ടെ അത്തരം വിഷയങ്ങളെ എടുക്കുകയുള്ളൂ. എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം പറയും. അതിലൊന്നും എനിക്ക് ഒരു കുഴപ്പവുമില്ല'.

'കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീലായ രാമൻപിള്ള ദിലീപിന്റെ അഭിഭാഷകനായതിൽ ദുരൂഹത,അന്വേഷിക്കണം'; സംവിധായകൻ'കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീലായ രാമൻപിള്ള ദിലീപിന്റെ അഭിഭാഷകനായതിൽ ദുരൂഹത,അന്വേഷിക്കണം'; സംവിധായകൻ

 ഞാൻ ഈ രീതിയിൽ തന്നെ പോട്ടെ


'പിന്നെ ഓരോരുത്തരും ഓരോ രീതിയിൽ ആണല്ലോ. ശ്രീനാഥ് ഭാസി അങ്ങനെയായിരിക്കും. ഓരോരുത്തർക്കും ഓരോ രീതിയും ഐഡന്റിറ്റിയുമല്ലേ, അവർ സംസാരിക്കുന്ന രീതി വേറെയായിരിക്കും. എന്തായാലും ഞാൻ ഈ രീതിയിൽ തന്നെ പോട്ടെ', കൗമുദി ചാനൽ ടിവിയിൽ ധ്യാൻ പറഞ്ഞു.

സെന്‍സിബിള്‍ ആയ ചോദ്യങ്ങള്‍


മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖ സമയത്ത് സെന്‍സിബിള്‍ ആയ ചോദ്യങ്ങള്‍ ചോദിക്കണമെന്നും മുന്നിലിരിക്കുന്ന ആളുടെ സമയത്തെ ബഹുമാനിക്കണമെന്നും നേരത്തേ നടൻ ജയസൂര്യയും പറഞ്ഞിരുന്നു. സൗത്ത് റാപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയസൂര്യ നിലപാട് വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിൽ നിന്ന് പുതിയൊരു അറിവാണ് പ്രേക്ഷകർക്ക് ലഭിക്കേണ്ടത്. വിലകുറഞ്ഞ തലക്കെട്ട് കൊടുത്ത് ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

 ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്

എന്ത് ബാലിശമായ ചോദ്യങ്ങൾ എന്ന് ചിലപ്പോഴൊക്കെ അഭിമുഖങ്ങളിൽ തോന്നിയിട്ടുണ്ട്. അവതാരകർ എന്ത് വേണമെങ്കിലും ചോദിക്കും. അതിന് മറുപടി പറയണമോ വേണ്ടയോ എന്ന് തീരുമിക്കുന്നത് താൻ ആണെന്നും ജയസൂര്യ പറഞ്ഞിരുന്നു.

English summary
Actor Mammootty gives befitting reply regarding sreenath bhasi controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X