കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാത്തവര്‍ അമ്മയാകേണ്ട: മമ്മൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജുകളില്‍ ഉള്‍പ്പടെ എട്ട് ആശുപത്രികളില്‍ നവംബര്‍ ഒന്നു മുതല്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കും. സുകൃതം എന്ന പദ്ധതിയ്ക്ക് കീഴിലാണ് ചികിത്സ സൗജന്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പുതിയ ആഹാര രീതിയെ അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മക്കള്‍ക്ക് ആഹാരം പാകം ചെയ്ത് നല്‍കാതെ പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കുന്നവര്‍ അമ്മമാരാകേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ക്ക് അമ്മമാര്‍ നല്‍കുന്നത് പുറത്ത് നിന്ന് വാങ്ങുന്നത് അഞ്ചും പത്തും ദിവസം പഴക്കമുള്ള റെഡിമെയ്ഡ് ഭക്ഷണങ്ങളാണ്. ഇത് കഴിച്ചാല്‍ രോഗം വന്നില്ലെങ്കിലോയുള്ളൂ അത്ഭുതം. ജീവിതരീതിയും ആഹാര രീതിയും മാറാതെ രോഗങ്ങളില്‍ നിന്ന്മുക്തി നേടാനാകില്ലെന്നും മമ്മൂട്ടി
കാന്‍സര്‍ ബാധിതരായ മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസം സൗജന്യമാക്കാുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുകൃതം പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഇത് നടപ്പിലാക്കുക.

ഉദ്ഘാടനം
കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്‍ മമ്മൂട്ടി നിര്‍വഹിയ്ക്കുന്നു.

നവംബര്‍ ഒന്ന് മുതല്‍
നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കൊളെജുകള്‍ ഉള്‍പ്പടെ എട്ട് ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി

വിദ്യാഭ്യാസം സൗജന്യം
കാന്‍സര്‍ ബാധിതരായ മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

അമ്മമാരാകേണ്ട
മക്കള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാത്തവര്‍ അമ്മമാരാകേണ്ടെന്ന് നടന്‍ മമ്മൂട്ടി

ആഹാര രീതിയ്‌ക്കെതിരെ
മാറുന്ന ആഹാര രീതിയും ജീവിത രീതിയുമാണ് രോഗങ്ങള്‍ക്കിടയാക്കുന്നതെന്ന് മമ്മൂട്ടി

രണ്ടാം ഘട്ടം
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സയുള്ള മുഴുവന്‍ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കും

പുകയില ഉത്പ്പന്നങ്ങള്‍
പുകയില്‍ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതില്‍ നിന്ന ലഭിച്ച അധിക വരുാമനവും മദ്യത്തിന് ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസും സുകൃതം പദ്ധതിയ്ക്ക് വേണ്ടി ചെലവഴിയ്ക്കും

മന്ത്രിമാര്‍
മന്ത്രിമാരയ പികെ അഹ്ദുറബ്ബ്, വി എസ് ശിവരുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

സംഭാവന
പദ്ധതിയ്ക്കായി ഒരു കോടി രൂപയുടെ ചെക്ക് സികെ മേനോന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി












Click it and Unblock the Notifications