'മൈ ട്രീ ചാലഞ്ച്'; ഷാരൂഖ് സൂര്യ വിജയ് എന്നിവര്‍ക്ക് മമ്മൂട്ടിയുടെ വെല്ലുവിളി
കൊച്ചി: ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ ഏറ്റെടുത്തു വിജയിപ്പിച്ച ഐസ് ബക്കറ്റ് ചാലഞ്ചിന് സമാനമായി നടന്‍ മമ്മൂട്ടി മറ്റൊരു ചാലഞ്ച് അവതരിപ്പിക്കുകയാണ്. 'മൈ ട്രീ ചലഞ്ച്' അഥവാ എംടിസി എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഒരു മരം നടുകയും മറ്റു സുഹൃത്തുക്കളെ വെല്ലു വിളിക്കുകയുമാണ് രീതി. പരിപാടിയില്‍ ആര്‍ക്കും പങ്കുചേരാം.
മൈ ട്രീ ചാലഞ്ചിലൂടെ മരം നട്ട മമ്മൂട്ടി ബോളിവുഡ് താരം ഷാരൂഖ് ഖാനെയും തമിഴ് താരങ്ങളായ വിജയ്, സൂര്യ എന്നിവരെ മരം നടാനായി വെല്ലുവിളിക്കുകയും ചെയ്തു. മരം നടുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മൈ ട്രീ ചാലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തതായും മമ്മൂട്ടി പറഞ്ഞു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് അതില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം.

സിനിമാ ലോകത്തും പുറത്തുമുള്ള സുഹൃത്തുക്കളേയും ആരാധകരെയും ജനങ്ങളേയുമെല്ലാം മൈ ട്രീ ചാലഞ്ചില്‍ പങ്കുചേരാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ മ്മൂട്ടി ആഹ്വാനം ചെയ്യുന്നു. മരം നടേണ്ട ആവശ്യകതയെക്കുറിച്ചും അതിനായി ഓരോരുത്തരും മുന്നിറങ്ങേണ്ടതിനെക്കുറിച്ചും മമ്മൂട്ടി വാചാലനാകുന്നു. ആരോഗ്യകരമായ പ്രകൃതിക്ക് മരങ്ങള്‍ അത്യാവശ്യമാണെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നു.
തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗത്തിനെതിരെ ആവിഷ്‌കരിക്കപ്പെട്ട ഐസ് ബക്ക് ചാലഞ്ചിന് വന്‍ പിന്തുണയാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിച്ചത്. ഇതിന് സമാനമായി ഇന്ത്യയില്‍ റൈസ് ബക്കറ്റ് ചാലഞ്ചും അവതരിപ്പിക്കപ്പെട്ടു. ഒരു ബക്കറ്റ് ഭക്ഷ്യവസ്തുക്കളോ അരിയോ പാവങ്ങള്‍ക്ക് നല്‍കുന്നതാണ് റൈസ് ബക്കറ്റ് ചാലഞ്ച്.












Click it and Unblock the Notifications