Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു; അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി 1 ന് ആണ് ഫാത്തിമ ഇസ്മയിലിന്റെ ജനനം.

പരേതനായ വൈക്കം ചെമ്പില്‍ ഇസ്മായില്‍ ആണ് ഭര്‍ത്താവ്. 1946 ല്‍ ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഫാത്തിമ ഇസ്മയില്‍ ജന്മം നല്‍കുന്നത്. മമ്മൂട്ടിയുടെ കലാജീവിതത്തിന് എന്നും ഉറച്ച പിന്തുണ നല്‍കിയത് ഉമ്മയായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് മാറ്റിയതിന് മമ്മൂട്ടിയെ താന്‍ വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് ഫാത്തിമ പിന്നീട് പറഞ്ഞിരുന്നു.

MAMMOOTTY

മമ്മൂട്ടിയുടെ ഉള്ളിലെ സിനിമാ മോഹം ചെറുപ്പം തൊട്ടെ മനസിലാക്കിയിരുന്നു ഫാത്തിമ. ചെമ്പിലെ കൊട്ടകയില്‍ പിതാവ് ഇസ്മായില്‍ ആദ്യമായി സിനിമക്ക് കൊണ്ട് പോയതിന് ശേഷം പിന്നീട് എല്ലാ സിനിമകളും കാണാന്‍ പോകുമായിരുന്നു എന്ന് മുന്‍പ് ഉമ്മ മമ്മൂട്ടിയെ കുറിച്ച് എഴുതിയിരുന്നു. മകന്റെ നേട്ടങ്ങളില്‍ ഏറെ അഭിമാനിച്ചിരുന്ന എന്നാല്‍ ഒട്ടും അഹങ്കരിക്കാതിരുന്ന പൊതുപരിപാടികളില്‍ പോലും വിരളമായി മുഖം കാണിക്കുന്ന ആളായിരുന്നു ഫാത്തിമ ഇസ്മയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+