കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ പിന്തുണച്ച് മമ്മൂട്ടി, 'ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്'

Google Oneindia Malayalam News

കൊച്ചി: കൊവിഡ് മഹാമാരിയെ തുരത്താന്‍ രാജ്യം ഒറ്റക്കെട്ടാണ് എന്നതിന്റെ പ്രതീകമായി വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുറ്റ് നേരമാണ് വിളക്ക് തെളിയിക്കേണ്ടത്.

ഇത്തരം ഗിമ്മിക്കുകള്‍ അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം എന്നാണ് കോണ്‍ഗ്രസ് അടക്കം ആവശ്യപ്പെടുന്നത്. ഒരു വശത്ത് നിന്ന് എതിര്‍പ്പ് ഉയരുമ്പോള്‍ നിരവധി പേര്‍ വെളിച്ചം തെളിയിക്കലിനെ പിന്തുണച്ചും രംഗത്തുണ്ട്. നടന്‍ മമ്മൂട്ടി, ഗായിക ചിത്ര അടക്കമുളളവര്‍ പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

പിന്തുണച്ച് മമ്മൂട്ടി

പിന്തുണച്ച് മമ്മൂട്ടി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി സജീവമാണ് മമ്മൂട്ടി. ഏറ്റവും പുതിയതായി ഞായറാഴ്ചത്തെ വിളക്ക് തെളിയിക്കലിനും മമ്മൂട്ടി പിന്തുണ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മമ്മൂട്ടി ഐക്യദീപനത്തിന് പിന്തുണ അറിയിക്കുകയും എല്ലാവരും പങ്കെടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്.

ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ

ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ

ഫേസ്ബുക്ക് വീഡിയോയിലെ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്: '' കൊവിഡ് എന്ന മഹാവിപത്തിന് എതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍; നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ ഏപ്രില്‍ 5ന് 9 മണി മുതല്‍ 9 മിനുറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു''.

പിന്തുണച്ച് ചിത്രയും

പിന്തുണച്ച് ചിത്രയും

പ്രശസ്ത ഗായിക കെഎസ് ചിത്രയും നാളത്തെ ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ചിത്രയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഭാരതീയര്‍ ഒരുമിച്ച് ഒറ്റമനസ്സോടെ പൊരുതുകയാണല്ലോ. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുറ്റ് നേരം അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാവിധ ആശംസയും പിന്തുണയും നേരുന്നു.130 കോടി ഭാരതീയരുടേയും മനസ്സില്‍ പ്രതീക്ഷയുടേയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ സദുദ്യമത്തിന് എല്ലാ സഹോദരീ-സഹോദരന്മാരും പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ''

വെളിച്ചം തെളിയിക്കാം

വെളിച്ചം തെളിയിക്കാം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവർ മമ്മൂട്ടിയുടേയും ചിത്രയുടേയും വീഡിയോ സന്ദേശങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാത്രി 9 മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ചതിന് ശേഷം മെഴുകുതിരി, വിളക്ക്, മൊബൈൽ, ടോർച്ച് ലൈറ്റുകൾ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വീടിന് മുന്നിലോ ബാൽക്കണിയിലോ നിന്ന് വേണം ഇത് ചെയ്യാൻ. വിളക്ക് തെളിയിക്കാൻ പുറത്തേക്ക് ഇറങ്ങരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മമ്മൂട്ടിയുടെ വീഡിയോ കാണാം

English summary
Actor Mammootty supports Modi's urge to light lambs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X