കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബത്തിന് മമ്മൂട്ടി കാരുണ്യ സ്പര്‍ശം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മരണപ്പെട്ട മൂന്നു യുവാക്കളുടെ കുടുംബത്തിന് ചലച്ചിത്ര നടന്‍ മമ്മൂട്ടിയുടെ കാരുണ്യ സ്പര്‍ശം. ബന്ധുക്കളുടെ കുടുംബത്തിന് ഒന്നേക്കാള്‍ ലക്ഷംരൂപ വീതം കൈമാറി. സിനിമയുടെ റിലീസ് ദിനത്തില്‍ ഫ്‌ളക്‌സ് ഉയര്‍ത്തുന്നതിനിടെ തൂണ് ദേഹത്തു വീണു മരിച്ച കരാര്‍തൊഴിലാളിയുടേയും മരണപ്പെട്ട് രണ്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും കുടുംബത്തിനാണു മമ്മൂട്ടി നേരിട്ട് സഹായധനം കൈമാറിയത്.

അമ്മ മക്കള്‍ മുന്നേറ്റ കഴകം.. തമിഴ്നാട്ടില്‍ പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം.. തമിഴ്നാട്ടില്‍ പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്‍

മാസ്റ്റര്‍പീസ് സിനമയുടെ റിലിംസിംഗ് ദിവസം എടപ്പാള്‍ ഗോവിന്ദ ടാക്കീസില്‍ ഫ്‌ളക്‌സ് ഉയര്‍ത്തുമ്പോള്‍ കമുക് തലയില്‍ വീണ് മരിച്ച കരാര്‍ തൊഴിലാളി ഷിനോജ്, പനിവന്ന് അകാലത്തില്‍ മരണപ്പെട്ട കോട്ടയ്ക്കല്‍ സ്വദേശിയും മമ്മൂട്ടി ഫാന്‍സ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന വേലായുധന്‍, കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദ് എന്നിവരുടെ കുടുംബത്തിനാണു മമ്മൂട്ടി ധനസഹായം നല്‍കിയത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും മമ്മൂട്ടിയും നേരിട്ട് ഇടപെട്ടാണ് ധനസഹായം കണ്ടെത്തിയത്.

mammooty

മരിച്ച ഷിനോജിന്റെ കുടുംബത്തിന് മമ്മൂട്ടി സഹായധനം കൈമാറുന്നു

ഒന്നര മാസം മുമ്പ് നന്നംമുക്ക് സ്വദേശി ഷിനോജ് മരണമടഞ്ഞത്. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ്‌സെക്രട്ടറി കലാംകുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് മുസ്തഫ താനൂര്‍, ജില്ലാ സെക്രട്ടറി നൗഫല്‍ തിരൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മാധ്യമങ്ങളെ അറിയിക്കാതെ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് താരം സഹായക്കൈ നീട്ടിയത്. കണ്ണൂരിലെ അര്‍ഷാദിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി അന്നുതന്നെ മമ്മൂട്ടിയും ദുല്‍ഖറും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അര്‍ഷാദ് ആയിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. സഹോദരങ്ങളുടെ പഠനവും തന്റെ ചുമതലയില്‍ നോക്കി നടത്തിയിരുന്നതും അര്‍ഷാദായിരുന്നു. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുടര്‍സഹായങ്ങള്‍ക്കായി തന്റെ ഓഫിസിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്...ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്...

.എടപ്പാളിലെ ഫ്‌ളക്‌സ് തൊഴിലാളിയായിരുന്ന ഷിനോജിന്റെ കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ പതഞ്ജലി മാനേജിങ് ഡയറക്ടര്‍ ഡോ. ജ്യോതിഷ് കുമാര്‍ അവരെ സഹായിക്കണമെന്ന ആവശ്യവും നേരത്തെ തന്നെ മമ്മൂട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സഹായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയ മമ്മൂട്ടി തന്റെതന്നെ പങ്കാളിത്തത്തില്‍ ഉള്ള 'പതഞ്ജലി' സെന്ററില്‍ നിന്നും തുടര്‍നടപടികള്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

മമ്മൂട്ടിയുടെ നീക്കം അറിഞ്ഞ വിവിധ ഭാഗങ്ങളില്‍ ഉള്ള ആരാധകരും ഉദ്യമത്തിന് പിന്തുണയുമായി എത്തി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേന്ദ്ര കമ്മറ്റിയുടെ നിയന്ത്രണത്തില്‍ ജിസിസി, അമേരിക്ക, അയര്‍ലന്‍ഡ് ഘടകങ്ങള്‍ സംസ്ഥാന കമ്മറ്റിയുമായി കൈകോര്‍ത്തപ്പോള്‍ വലി തുക കണ്ടെത്താനായത്.

English summary
actor mammooty helped died youth's family in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X