ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഹൃദയാഘാതം; നടൻ മാമുക്കോയ ഐസിയുവിൽ
മലപ്പുറത്ത് കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരന്നു.
മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ മാമുക്കോയ മൈതനത്ത് എത്തിയിരുന്നു. ഇതിനിടയിൽ ആരാധകർ ചുറ്റും കൂടി നിന്ന് ഫോട്ടോ പകർത്തുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം വിയർക്കുകയും തളർച്ച അനുഭവപ്പെടുന്നതായി അറിയിക്കുകയും ചെയ്തു.

ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയിവിൽ നിരീക്ഷയണത്തിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി മനോരമ അറിയിച്ചു
അതേസമയം കർഡിയാക് അറസ്റ്റാണ് സംഭവിച്ചതെന്നും ആറോ ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു. കുടുംബാംഗങ്ങൾ എത്തിയശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications