Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റിലേക്ക് അവരെ നയിച്ചത് എന്താണ്; അന്വേഷിക്കണം... മാമുക്കോയ, മദനിയെ പറ്റിയും പ്രതികരണം

മുസ്ലിംങ്ങള്‍, തീവ്രവാദം, മദനി തുടങ്ങിയ വിഷയങ്ങളില്‍ നടന്‍ മാമുക്കോയ നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന ഷോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും സൂചിപ്പിച്ച്, തീവ്രവാദം വളരാനുള്ള കാരണവും ഇത്തരത്തിലേക്ക് ആളുകള്‍ എത്താനുള്ള കാരണവും അന്വേഷിക്കണമെന്ന് മാമുക്കോയ വീഡിയോയില്‍ പറയുന്നു.

മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ...

ഇന്ന് നാടൊട്ടുക്കും തീവ്രവാദം ഭീകരവാദം ഒക്കെയായി പലസ്ഥലത്തും മുസ്ലിങ്ങള്‍ നിരീക്ഷണവലയത്തിലാണ്. മുസ്ലിങ്ങള്‍ അങ്ങനെ ഒരു തീരുമാനമെടുത്ത് ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണോ. തീവ്രവാദം അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. വര്‍ഗീയ വാദവും ഇസ്ലാം എതിര്‍ക്കുന്നു.

m

മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ പ്രതിപക്ഷ മര്യാദ കാണിക്കുക എന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണ്. ഇതൊന്നും മുസ്ലിങ്ങള്‍ക്ക് ചേര്‍ന്നതല്ല. സമാധാനത്തില്‍ ജീവിക്കുകയും സമാധാനത്തില്‍ ജീവിപ്പിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നവനാണ് ഇസ്ലാം. മറ്റൊരുത്തനെ കണ്ടു കഴിഞ്ഞാല്‍ ദൈവത്തിന്റെ സമാധാനം നല്‍കുകയാണ് മുസ്ലിം ചെയ്യുക. ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ എന്ന അസ്സലാമു അലൈകും പറയും.

അത്ര വലിയ സന്ദേശം മുഴക്കുന്നവന്‍ എങ്ങനെ തീവ്രവാദിയാകും. ആരെ കൊല്ലും. ഏത് രാജ്യത്തെ നശിപ്പിക്കാന്‍ പോകും. പിന്നെ എങ്ങനെയാണ് ഇസ്ലാം തീവ്രവാദമാണ് എന്ന് പറയുക. മുസ്ലിങ്ങളെ തീവ്രവാദത്തിന്റെ പേരില്‍ പല സ്ഥലത്തും പിടിച്ചിട്ട്, തീവ്രവാദികളല്ലാത്തവര്‍ തീവ്രവാദികളായി മാറുന്നത് അവരെ പഠിക്കാതെ പിടിച്ചിടുന്നത് കൊണ്ടാണ്.

അത് രാഷ്ട്രീയമായ പക പോക്കലും മറ്റുള്ള വിരോധത്തിന്റെ പേരിലുമൊക്കെയാണ്. ബിന്‍ ലാദന്‍ അമേരിക്കയുമായി ശത്രുതയിലാകുകയും അമേരിക്കയില്‍ ബോംബിടുകയും ചെയ്തു. ഇത്രയും സമ്പന്നനായ വ്യക്തി, അംഗവൈകല്യമുള്ള വ്യക്തി... അയാളെ അതിന് പ്രേരിപ്പിച്ചത് എന്താണ് എന്ന് ആരും ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. ഇവിടെ ഐക്യരാഷ്ട്ര സംഘടനയും ബുദ്ധി ജീവികളുമെല്ലാമില്ലേ...

ബിന്‍ ലാദന്‍ എന്തിന് ഇത് ചെയ്തു എന്ന് പഠിക്കണം. അമേരിക്ക ഇയാളെ എന്ത് ചെയ്തു എന്ന് പരിശോധിക്കണം. ഏത് തീവ്രവാദിയെയും പിടിച്ചാല്‍ ഇക്കാര്യം പരിശോധിക്കണം. അവന്‍ എങ്ങനെ തീവ്രവാദിയായി എന്ന് പഠിക്കണം. ഒരിക്കലും തീവ്രവാദിയായി മാറാന്‍ പാടില്ല. മിതവാദങ്ങളുണ്ടല്ലോ ജീവിക്കാന്‍, അതുപോരെ. ഒരു മതവും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല.

ഒരു സമുദായവും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല. എല്ലാവരും പറയുന്നത് സ്‌നേഹത്തോടെ ജീവിക്കാനാണ്. പിന്നെ എങ്ങനെ ഇവിടെ തീവ്രവാദം വന്നു. ഒരു കോക്കസ് ഇവരെ വലിച്ചുകൊണ്ടുപോകുകയാണ്. രാജ്യങ്ങളും സമുദായങ്ങളും തമ്മിലുള്ള സ്പര്‍ധയുടെ ഭാഗമായിട്ടാണിതെല്ലാം. കാശ് കൊടുത്തും മറ്റുമായി ഇതിന് കുറേയാളെ ഉപയോഗിക്കുന്നുണ്ട്.

ഒരാളെ തീവ്രവാദിയാണെന്ന് കണ്ടാല്‍ പരസ്യമായി ശിക്ഷിക്കേണ്ടേ. വെടിവച്ച് കൊന്ന് അടുത്ത തീവ്രവാദിക്ക് ഇതായിരിക്കും പാഠമെന്ന സൂചന നല്‍കേണ്ടേ. പിടിക്കും, ജയിലിലിടും. അടുത്ത കൊല്ലം കേള്‍ക്കുന്നത് അവര്‍ക്ക് ചെലവായ കോടികളുടെ കണക്കാണ്. ആരെ ബോധിപ്പിക്കാനാണ്. തടിയന്റവിടെ നസീര്‍ എന്നൊരാളെ പിടിച്ചു. ഒന്നും ചെയ്തില്ല. ജയിലിലിട്ടു. പിന്നെ കേള്‍ക്കുന്നത് അവര്‍ക്ക് ചെലവായ സംഖ്യയുടെ കണക്കാണ്.

m

ഇങ്ങനെ വേറെ ഒരു രാജ്യത്തുണ്ടോ. തീവ്രവാദം രാജ്യത്തിനെതിരായ കുറ്റമാണ്. തെളിഞ്ഞാല്‍ തൂക്കിക്കൊല്ലണം. അബ്ദുന്നാസര്‍ മദനി എത്രയോ വര്‍ഷമായി തീവ്രവാദിയെന്ന് പറഞ്ഞ് ജയിലില്‍ കിടക്കുന്നു. അയാളെ കോടതിയിലെത്തിച്ച് വിചാരണ ചെയ്ത് അയാള്‍ കുറ്റം സമ്മതിക്കുകയാണേല്‍ ശിക്ഷിക്കണം. എന്റെ കാഴ്ചപ്പാടാണിത്.

മദനിയെ ന്യായീകരിക്കുകയല്ല. മദനിയെ പിടിച്ചവരെ ന്യായീകരിക്കുകയുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസാണിത്. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കണം. ഇനിയൊരാളും ഇത്തരത്തില്‍ ഉണ്ടാകരുത്. അതിന് നിങ്ങളുടെ ശിക്ഷ മാതൃകയാകണം എന്ന് പറഞ്ഞ് ശിക്ഷിക്കണം. അത് അയാള്‍ പോലും ശരിയാണെന്ന് പറഞ്ഞ് കുറ്റമേല്‍ക്കുമെന്നും മാമുക്കോയ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+