Mamukkoya Death: മാമുക്കോയ അന്തരിച്ചു: മണ്മറയുന്നത് കോഴിക്കോടന്‍ ശൈലിയില്‍ മലയാളക്കര കീഴടക്കിയ താരം
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവില്‍ സെവന്‍സ് ഫുട്ബോള്‍ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്ന താരത്തിന് ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെവന്‍സ് ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഗ്രൌണ്ടില് ഇറങ്ങി കളിക്കാരെ പരിചയപ്പെടുകയും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെയാണ് തളർച്ച് അനുഭവപ്പെടുന്നത്.

ഉടന്‍ തന്നെ മൈതാനത്ത് സജ്ജീകരിച്ചിരുന്ന ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റാണ് മാമുക്കോയക്ക് സംഭവിച്ചതെന്നായിരുന്നു വണ്ടൂരിലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.പിന്നീട് ബന്ധുക്കള്‍ എത്തിയതോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടം നിലം തരണം ചെയ്തെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത്. ഇതോടെ ആരോഗ്യ നില വഷളായി. നേരത്തെ തൊണ്ടയില്‍ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നെങ്കിലും സിനിമകളിലും ആല്‍ബങ്ങളിലുമൊക്കെ അദ്ദേഹം അഭിനയിച്ച് വന്നിരുന്നു.
കല്ലായിപ്പുഴയോരത്തെ മരമില്ലിലെ ജോലിക്കാരനായിരുന്ന മാമുക്കോയ നാടക വേദികളിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. 1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1982ൽ സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം നേടുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരമായിരുന്നു. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു നിലനിർത്തി പോന്നിരുന്നത്.
കോഴിക്കോട് ശൈലിയിലും ശക്തമായ കൗണ്ടറുകളുമായിരുന്നു മമ്മൂക്കോയ എന്ന നടന്റെ സവിശേഷത. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാമുക്കോയ പറഞ്ഞു വെച്ച കൌണ്ടറുകള്‍ ഇന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആദ്യ രണ്ട് സിനമകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 1986 ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദൂരെദൂരെ കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെ മാമുക്കോയയുടെ തലവര മാറി. ആ ചിത്രത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.
സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ ഗഫൂർ, സന്ദോശത്തിലെ എകെ പൊതുവാളുമൊക്ക മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മലയാളികള്‍ ഓർക്കും.
തെറി പറയുന്നത് മോശമായി കാണുന്ന ഒരു സമൂഹത്തിന് മുന്നില്‍ നിന്ന്.. മോനെ ബാലകൃഷ്ണാ... കള്ള നായിന്റെ മോനെ എന്ന് മാമുക്കോയ വിളിച്ചപ്പോള്‍ മലയാളികള്‍ അർത്തു ചിരിച്ചു. അത് പിന്നീട് പല സിനികളിലും ആവർത്തിക്കപ്പെടുന്നതും നാം കണ്ടു. സിനിമയ്ക്ക് അപ്പുറം കൃത്യമായ നിലപാടുകള്‍ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. മരിക്കുവോളം തന്റെ നിലപാടുകളില്‍ വെള്ളം ചേർക്കാന്‍ മാമുക്കോയ എന്ന വ്യക്തി തയ്യാറായിരുന്നില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications