26ാം വയസ്സിൽ വിവാഹം, വധു 15കാരി.. ബഷീർ വാങ്ങിക്കൊടുത്ത സിനിമയിലെ വേഷം; മാമുക്കോയ നടന്നുവന്ന വഴികൾ
dഅസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ' എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞത്. മലയാളത്തിന്റെ മഹാ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടയുള്ളവരുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു മാമുക്കോയ.. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്. മാമുക്കോയ തന്നെ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ഒന്ന് നോക്കാം...

കൂപ്പുകളിലും തടിമില്ലിലും തടിയുടെ അളവെടുക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. പഠിത്തം കഴിഞ്ഞയുടൻ പണി തുടങ്ങി. അപ്പോഴും സ്ഥിര വരുമാനം ഉണ്ടായിരുന്നില്ല. ആ സമയത്താണ് അദ്ദേഹത്തിന് കല്യാണ ആലോചനകൾ നടക്കുന്നത്. ആദ്യ പെണ്ണുകാണാൻ പോയ സംഭവം അദ്ദേഹം നർമത്തിൽ ചാലിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യം പെണ്ണുകാണാൻ പോയപ്പോൾ ആ പെണ്ണിനെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു.
എന്നാൽ പെണ്ണിന്റെ വീട്ടുകാർ താനാറിയാതെ തന്നെക്കുറിച്ച് അന്വേഷിച്ചുവെന്നും ചെറുക്കൻ കള്ളുകുടിക്കുമോ ? കൂട്ടുകൂടുമോ? എന്നൊക്കെയായിരുന്നു അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. ഇതറിഞ്ഞ അദ്ദേഹം താൻ കഞ്ചാവടിച്ചിട്ടുണ്ടെന്നും കള്ളടിച്ചിട്ടുണ്ടെന്നും ഇതൊക്കെ കുറ്റമായി താൻ കാണുന്നില്ലെന്നും പറഞ്ഞു. ഇതോടെ അവർ വിവാഹലോചന വേണ്ടെന്നുവെച്ചു,.
രണ്ടാമതായി കണ്ട കുട്ടി ഭാര്യയായി പറ്റുമെന്ന് തോന്നി, തന്റെ ഭാര്യയായി വാരൻ അവൾക്ക് പറ്റുമോ എന്നറിഞ്ഞാൽ മതി സ്ത്രീധനം വേണ്ട,, സ്വർണം ഉണ്ടെങ്കിൽ കൊടുത്തോ എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ 263ം വയസ്സിലാണ് 15 കാരിയായ സുഹ്റാബീവിയെ മാമൂക്കോയ കല്യാണം കഴിക്കുന്നത്. കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി കുറിച്ച ബ്ലോക്കെടുത്തു തന്നതു സ്‌നേഹിതൻ വാസുപ്രദീപ്. അതു വീട്ടാൻ മാർഗമില്ലാതെ, ഒടുവിൽ 5400 രൂപയ്‌ക്കു വീടു വിറ്റു. വീടു വർഷംതോറും മേയാൻ കൂടി കഷ്‌ടപ്പാടായിരുന്നു.
അതുപോലെ തന്നെ ബഷീർ വാങ്ങിക്കൊടുത്ത വേഷത്തെക്കുറിച്ചും മാമുക്കോയ പറഞ്ഞിരുന്നു. കലാസംവിധായകനായ എസ്. കൊന്നനാട്ട് പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചു, അങ്ങനെ ഷൂട്ടിംഗിന് മുമ്പ് കൊന്നനാട്ടും പി.എ. മുഹമ്മദ് കോയയും ബേപ്പൂരിൽ ബഷീറിന്റെ വീട്ടിലേക്കെത്തി.
ആസമയത്ത് മാമുക്കോയയും കുറച്ചാളുകളും അവിടെയുണ്ടായിരുന്നു. അവർ പോകുന്നതിന് മുമ്പ് ബഷീർ ചോദിച്ചു 'അതേ ഇത് കോഴിക്കോട് പശ്ചാത്തലമായിട്ടുള്ളൊരു കഥയാണ്. ഇവൻ മാമു, ഇവിടെ നാടകത്തിൽ ഒക്കെ അഭിനയിച്ചു നടക്കുകയാ. എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ'. എന്നായിരുന്നു അത്.
അതുപോലെ സിനിമയിൽ സജീവമായ ശേഷം തനിക്ക് വന്ന ആരാധികമാരുടെ കത്തുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'സുഹ്‌റാബീവിയെ കൂടാതെ മറ്റാരെയെങ്കിലും കല്യാണം കഴിക്കാൻ ഉദേശ്യവുമുണ്ടോ? മുമ്പ് വല്ല പ്രേമവും ഉണ്ടായിരുന്നോ? ഒരു കളർഫോട്ടോ അയച്ചുതരണം. പുസ്‌തകത്തിൽ വയ്‌ക്കാനാണ് എന്നിങ്ങനെയൊക്കെ പറഞ്ഞ് കത്തുകൾ വരാറുണ്ടായിരുന്നെന്നും രസമുള്ള കത്തുകൾ വായിച്ച ശേഷം സുഹ്റാ ബീവിക്ക് കൊടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications