വിശ്വാസങ്ങളില്‍ പലതും അനാചാരങ്ങള്‍, മൈക്കും ഫോട്ടോയും ഹറാമല്ല; സ്വയം അന്യരാകരുതെന്ന് നടന്‍ മാമുക്കോയ
അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ മാമുക്കോയ പലതവണ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുസ്ലീം മതങ്ങളിലെ തെറ്റായ ആചാരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നു.
കോഴിക്കോട്: മലയാള സിനിമയില്‍ വേറിട്ടൊരു കലാകാരനാണ് കോഴിക്കോട് കാരന്‍ മാമുക്കോയ. നമ്പൂതിരിയാണെങ്കിലും പള്ളീലച്ചനാണെങ്കിലും മാമുക്കോയയുടെ സംസാരവും പെരുമാറ്റവും തനി കോഴിക്കോടന്‍ ശൈലിയിലാണ്. അത് പോലെയാണ് മാമുക്കോയയുടെ ജീവിതവും. മത വിശ്വാസ്തതെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹത്ത് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ മാമുക്കോയ പലതവണ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുസ്ലീം മതങ്ങളിലെ തെറ്റായ ആചാരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നു. ഇപ്പോഴുള്ളത് ഓള്‍സൈയില്‍ ഭക്തിയാണ്. കാലം മാറുന്നതിനനുസരിച്ച് ലോകം മാറുന്നതിനനുസരിച്ച് അന്യനായി നില്‍ക്കരുത്. മാമുക്കോയ പറയുന്നതിങ്ങനെയാണ്.

ഭക്തിയും വിശ്വാസവും
മാതൃഭൂമി ആഴ്ചപതിപ്പിലാണ് മാമുക്കോയ മതവിശ്വാസത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. മുസ്ലിംകളുടെ ഭക്തി എന്നുപറഞ്ഞാല്‍ ഇപ്പോ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിംകള്‍ ഇങ്ങനെ ആയിരുന്നില്ല.

ഹറാമായത്
പാട്ടുകേള്‍ക്കല്‍, ഫോട്ടോ എടുക്കല്‍, മൈക്ക് ഉപയോഗിക്കല്‍ എന്നിങ്ങനെ പലതും ഹറാമാണെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ പണ്ഡിതന്‍മാര്‍ക്ക് ഇന്ന് മൈക്കിലാതെ ഉറങ്ങാന്‍ പറ്റില്ലെന്ന് മാമുക്കോയ പറയുന്നു.

ഹജ്ജിന് പോണം
ഹജ്ജിന് പോകാന്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായെന്നും മാമുക്കോയ വ്യക്തമാക്കുന്നു.

പണ്ഡിതന്മാര്
തന്റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര് ഈ പണ്ഡിതന്‍മാര്‍ പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മാമുക്കോയ ചോദിക്കുന്നു.

നന്ദി പറയല്‍
പടച്ചോനുളള നന്ദി പറയല്, അതാണ് ഭക്തി, തന്റെ ഭക്തി അതാണെന്ന് മാമുക്കോയ വ്യക്തമാക്കുന്നു. ലോകം മാറുമ്പോള്‍ നമ്മള്‍ അന്യരായി നില്‍ക്കേണ്ടവരല്ലെന്നാണ് മാമുക്കോയയുടെ നിലപാട്.

പണ്ടത്തെ വിശ്വാസങ്ങള്‍
പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്നാണ് ഇന്ന് തോന്നുന്നത്. യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്.

ഹോള്‍സെയില്‍ ഭക്തി
ഇപ്പോ ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രസംഗത്തിലൂടെ ഭക്തിയുണ്ടാക്കുന്നതാണ് ഒരു ഭക്തി റൂട്ട്. സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുളളതാണ് ഇപ്പോഴത്തെ ഭക്തിയെന്നും മാമുക്കോയ വിമര്‍ശിക്കുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications