കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയുണ്ട്, ഫാസിസ്റ്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല! പൗരത്വ നിയമത്തിന് എതിരെ ആഞ്ഞടിച്ച് മാമുക്കോയ!

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമത്തിന് എതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ച് നടന്‍ മാമുക്കോയ. ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ കോഴിക്കോട് പറഞ്ഞു. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് ജീവിതം ജിവിക്കാന്‍ താന്‍ തയ്യാറല്ല. ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ജീവനെ ഭയപ്പെടുന്നവരാണ് എന്നും മാമുക്കോയ പറഞ്ഞു. ദില്ലിയിലെ ഷഹീന്‍ ബാഗ് മാതൃകയില്‍ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാമുക്കോയ.

'എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തുകയാണ്. എഴുത്തുകാരേയും കലാകാരന്മാരേയുമെല്ലാം അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്ക് നേരെയും ഭീഷണികളുണ്ട്'. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

caa

നേരത്തെയും പൗരത്വ നിയമത്തിന് എതിരായ മാമുക്കോയയുടെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം എന്നാരും യോഗം കൂടി തീരുമാനിക്കാറില്ലെന്നും എന്താണോ വേണ്ടത് അത് മനുഷ്യര്‍ ചെയ്യുമെന്നും മാമുക്കോയ പറഞ്ഞിരുന്നു. തല പോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ച് ഭയന്നിട്ട് കാര്യമില്ലെന്നും മാമുക്കോയ കോഴിക്കോട് നടന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ സമരത്തില്‍ പറഞ്ഞിരുന്നു.

നിലപാടുകൾ കാരണം ആര്‍എസ്എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വെച്ചതിനാല്‍ കണ്ണൂരില്‍ ഒരു പരിപാടി ഉപേക്ഷിച്ചതായി മാമുക്കോയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കും എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണം എന്ന് ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അങ്ങോട്ടില്ലെന്ന് താന്‍ തീരുമാനിച്ചെന്നും മാമുക്കോയ പറയുകയുണ്ടായി.

English summary
Actor Mamukkoya slams Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X