കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ മാമുക്കോയ വച്ചത് നിര്‍ണായക നിര്‍ദേശം; പക്ഷേ, നടന്നില്ല, എല്ലാം തകിടംമറിഞ്ഞു

ദിലീപ് വിഷയം കത്തിവരുമ്പോള്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗം സംബന്ധിച്ചും മാമുക്കോയ വിശദീകരിച്ചു. യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കെ, നടന്‍ മാമുക്കോയ മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ചയാകുന്നു. കേസില്‍ ദിലീപ് ആരോപണ വിധേയനാകുകയും അറസ്റ്റ് സാധ്യത പ്രചരിക്കുകയും ചെയ്യുന്നതിനിടെയാണ് മാമുക്കോയ വിഷയത്തില്‍ മുതിര്‍ന്ന നടന്‍മാരോട് ഫോണില്‍ സംസാരിച്ചത്. എന്നാല്‍ ആ നിര്‍ദേശം എല്ലാം പൊളിഞ്ഞുപോയി.

പൊളിച്ചത് മറ്റൊന്നുമല്ല, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളായിരുന്നു. ആ ചോദ്യത്തിന് അമ്മ ഭാരവാഹികളും താരങ്ങളും നല്‍കിയ മറുപടിയും സ്ഥിതിഗതികള്‍ വഷളാക്കി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് മാമുക്കോയ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വിശദീകരിച്ചത്.

ശിക്ഷ അനുഭവിക്കും

ശിക്ഷ അനുഭവിക്കും

തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് മാമുക്കോയ പറഞ്ഞു. നമ്മള്‍ ആരെയും ഉപദ്രവിക്കരുത്. ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നായാലും ലഭിക്കുമെന്നും മാമുക്കോയ പറഞ്ഞു.

എല്ലാ മേഖലയിലും കള്ളന്‍മാരുണ്ട്

എല്ലാ മേഖലയിലും കള്ളന്‍മാരുണ്ട്

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. എല്ലാ മേഖലയിലും കള്ളന്‍മാരുണ്ട്. രാഷ്ട്രീയത്തിലില്ലേ? എന്നുവച്ച് എല്ലാ രാഷ്ട്രീയക്കാരെയും കുറ്റം പറയാനൊക്കുമോ എന്നായിരുന്നു മാമുക്കോയയുടെ ചോദ്യം.

അന്ന് ദുബായിലായിരുന്നു

അന്ന് ദുബായിലായിരുന്നു

ദിലീപ് വിഷയം കത്തിവരുമ്പോള്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗം സംബന്ധിച്ചും മാമുക്കോയ വിശദീകരിച്ചു. യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പെരുന്നാള്‍ സീസണായ അന്ന് മാമുക്കോയ ദുബായിലായിരുന്നു.

ചര്‍ച്ച ചെയ്യേണ്ട

ചര്‍ച്ച ചെയ്യേണ്ട

എങ്കിലും മാമുക്കോയ വിഷയത്തില്‍ ഇടപെട്ടു. അമ്മ അധ്യക്ഷന്‍ ഇന്നസെന്റിനെ ഫോണില്‍ വിളിച്ചു. ദിലീപ് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് മാമുക്കോയ വച്ച നിര്‍ദേശം.

നിലപാടെടുക്കാന്‍ സാധിക്കില്ല

നിലപാടെടുക്കാന്‍ സാധിക്കില്ല

ദിലീപ് വിഷയത്തില്‍ നമുക്ക് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് മാമുക്കോയ ഇന്നസെന്റിനോട് പറഞ്ഞു. അതു പ്രകാരം അമ്മ യോഗം വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മാമുക്കോയ പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് എല്ലാം കുഴക്കിയത്.

അന്തരീക്ഷം വഷളായി

അന്തരീക്ഷം വഷളായി

യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ദിലീപ് വിഷയം ചോദിച്ചു. ഇതില്‍ ചില നടന്‍മാര്‍ ക്ഷുഭിതരായാണ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഇതോടെ അന്തരീക്ഷം വഷളാകുകയായിരുന്നു.

ജനങ്ങള്‍ക്ക് താല്‍പ്പര്യം

ജനങ്ങള്‍ക്ക് താല്‍പ്പര്യം

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും മറുപടി തുടങ്ങുകയും ചെയ്തതോടെയാണ് വിഷയങ്ങള്‍ കുഴഞ്ഞു മറഞ്ഞതെന്ന് മാമുക്കോയ പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകുമെന്നും മാമുക്കോയ പറഞ്ഞു.

ജനം തീയേറ്ററുകളില്‍ എത്തും

ജനം തീയേറ്ററുകളില്‍ എത്തും

ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നാലെയുണ്ടായിരിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. നല്ല സിനിമ വന്നാല്‍ ജനം ഇനിയും തീയേറ്ററുകളില്‍ എത്തും. സിനിമകള്‍ വിജയിക്കുകയും ചെയ്യുമെന്നും മാമുക്കോയ പറഞ്ഞു. സിനിമയില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അമ്മയായും പെങ്ങളായും കാണാനുള്ള പക്വത എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ മുമ്പും

വിവാദങ്ങള്‍ മുമ്പും

വിവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപ് വിഷയം താന്‍ പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയം കുടുംബ കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കുകയാണ് ചെയ്യുകയെന്നും മാമുക്കോയ പറഞ്ഞു.

പണത്തോട് ആര്‍ത്തിയുണ്ട്

പണത്തോട് ആര്‍ത്തിയുണ്ട്

സിനിമാക്കാരെ എല്ലാവരെയും വിളിക്കാറില്ല. കാരണം എല്ലാവരുടെയും നമ്പര്‍ എന്റെ കൈയിലില്ല. സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും പണത്തോട് ആര്‍ത്തിയുണ്ട്. പണം വേണ്ടെന്ന് ആരും പറയില്ലെന്നും മാമുക്കോയ ഹാസ്യഭാവത്തില്‍ പറഞ്ഞു.

English summary
Actor Mamukoya on actress and Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X