Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടേത് സ്വാഭാവിക മരണമെന്ന് പോലീസ്: ഈ തിരുത്തല്‍ ആര്‍ക്കു വേണ്ടി? കാര്യം കേട്ടാല്‍ ഞെട്ടും

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന് പോലീസ് നിഗമനം. ഗുരുതരമായ കരള്‍ രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സാക്ഷി മൊഴികളുടെയും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവിരങ്ങളില്‍ നിന്നുമാണ് വിലയിരുത്തല്‍. ഇതേ സമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മെഥനോളിന്റെ അംശം ഉണ്ടോയെന്ന് അറിയാന്‍ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് മണിയുടെ മരണം സ്ഥിരീകരിച്ചത്. മദ്യസല്‍ക്കാരത്തിന് ശേഷം അബോധാവസ്ഥയിലായ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്ർ രക്ഷിക്കാനായില്ല.

സ്വാഭാവിക മരണം

സ്വാഭാവിക മരണം

നടന്‍ കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന് പോലീസ് നിഗമനം. ഗുരുതരമായ കരള്‍ രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കര്‍ശന നിര്‍ദേശം

കര്‍ശന നിര്‍ദേശം

മദ്യം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ മണിക്ക് നാലുമാസം മുന്‍പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അമിത മദ്യപാനം

അമിത മദ്യപാനം

ഡോക്ടറുടെ നിര്‍ദേശം അവഗണിച്ചുകൊണ്ട് മദ്യം കഴിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുവരുന്നതിന്റെ തലേദിവസം മദ്യപിച്ചിരുന്നു.

അന്വേഷണം തുടരും

അന്വേഷണം തുടരും

മണിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ മരണം സ്വഭാവിക മരണമാണെന്ന് വിലയിരുത്തലുണ്ടെങ്കിലും അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

 ഉറവിടം അന്വേഷിക്കും

ഉറവിടം അന്വേഷിക്കും

മദ്യത്തിന്റെ ഉറവിടം അന്വേഷിക്കും, രാസപരിശോധനാ ഫലം വരുന്നതുവരെ അസ്വഭാവിക മരണമെന്ന് രീതിയി്ല്‍ കേസ് തുടരും.

മാരക വിഷം ഇല്ല

മാരക വിഷം ഇല്ല

മണിയുടെ ശരീരത്തില്‍ മരണത്തിനിടയാക്കുന്ന മാരക വിഷാംശം ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കരള്‍ രോഗമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അവശനായിരുന്നു

അവശനായിരുന്നു

കരള്‍ രോഗത്തെ തുടര്‍ന്ന് മണി അവശനായിരുന്നു. കരള്‍ ഏറെ കുറേ പ്രവര്‍ത്തനരഹിതമായി തുടങ്ങിയിരുന്നു. കരളിന് പഴുപ്പും പൊട്ടിയൊലിപ്പും ഉണ്ടായിരുന്നു.

മരുന്നുകള്‍ ഫലിക്കാതെ

മരുന്നുകള്‍ ഫലിക്കാതെ

ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയിലായിരുന്നു മണിയുടെ ശരീരമെന്ന് ഡോകടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+