• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലിവര്‍ സിറോസിസ് ഉണ്ടായിരുന്നെങ്കിലും മണിയുടെ മരണകാരണം ക്ലോര്‍ പൈറി പോസ്'.. ആരോപണവുമായി സഹോദരന്‍

തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മുംബൈയില്‍ നിന്നുള്ള ഒരു കൊലപാതക വാര്‍ത്തയുടെ പത്രകട്ടിങ്ങിനൊപ്പം മണിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവിട്ടുകൊണ്ടായിരുന്നു രാമകൃഷ്ണന്‍റെ ആരോപണം.

അമിതമായി വിഷം കഴിച്ച് മരിച്ചുവെന്ന് കണ്ടെത്തിയ മുംബൈയിലെ യുവാവ് വാസ്തവത്തില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും അതൊരു ദൃശ്യം മോഡല്‍ കൊലപാതകമാണെന്നും തെളിഞ്ഞുവെന്നുള്ള വാര്‍ത്തയാണ് രാമകൃഷ്ണന്‍ പങ്കുവെച്ചത്. യുവാവിന്‍റെ മരണം പോലെ തന്നെ എലിവിഷം ഉള്ളില്‍ ചെന്നാണ് മണിയുടെ മരണകാരണമെന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കുറിപ്പ് വായിക്കാം

 വിശ്വാസത്തിലെടുത്തില്ലത്രേ

വിശ്വാസത്തിലെടുത്തില്ലത്രേ

മണി ചേട്ടന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടപ്പോഴാണ് കുറേ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായത്. ലിവർ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വർദ്ധിപ്പിച്ചത് ക്ലോർ പൈറി പോസ് ,മീഥൈയ്ൽ ആൽക്കഹോൽ എന്നീ വിഷാംശങ്ങൾ ആണെന്ന ഈ റിപ്പോർട്ട് പലരുടെയും ശ്രദ്ധയിൽ പെടുന്നത് ഇപ്പോഴാണ്.മണി ചേട്ടന്റെ സുഹൃത്തുക്കളിൽ ഒരാൾ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ആ സുഹൃത്തിലും ഈ വാർത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ!

 ഒപ്പം നില്‍ക്കേണ്ടവര്‍ മാറ്റി നിര്‍ത്തി

ഒപ്പം നില്‍ക്കേണ്ടവര്‍ മാറ്റി നിര്‍ത്തി

ഇപ്പോഴാണ് കാര്യങ്ങൾ ക്ലിയറായത് എന്ന് പറഞ്ഞു..മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളിൽ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കൾ പോലും ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കാൻ മനസ്സു കാണിച്ചില്ല. ഞങ്ങൾക്കൊപ്പം നിൽക്കേണ്ടവർ ഞങ്ങളെ മാറ്റിനിർത്തി.മണി ചേട്ടനുള്ളപ്പോൾ പത്ര, വാർത്താ മാധ്യമങ്ങളിൽ മുഖം കാണിക്കാൻ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാർത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരിൽ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടർ നടത്തുന്നുണ്ട്.

ആരുടെ ബുദ്ധിയാണ് ?

ആരുടെ ബുദ്ധിയാണ് ?

ഒരു വാർത്താ ചാനലിൽ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാൻ അവസരം കിട്ടി. ... അയാളെ ചാനൽ ചർച്ചയിൽ ഞാൻ അപമാനിച്ചു എന്നാണ് അയാൾ പറഞ്ഞത്. ... അപ്പോൾ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയിൽ നിങ്ങൾ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?. ഒരു സഹോദരന്റെ വേർപാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ ആസ്പോൺസേർഡ് പ്രോഗ്രാമിന്റെ പുറകിൽ പ്രവർത്തിച്ചത് ആരുടെ ബുദ്ധിയാണ് ???...... ഇന്ന് ആ പ്രൊഡ്യൂസറെ ചാനൽപുറത്താക്കി എന്നാണ് വാർത്ത..!!!..

 പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇത്തരക്കാർക്കു വേണ്ടി ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ..... നിങ്ങൾ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു... ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങൾക്ക് ഒരു കുറവും ഇല്ല..... നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. ... ആ വേദന ഞങ്ങൾക്കെ ഉണ്ടാവൂ,.... കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒന്ന് വായിച്ചു നോക്കു ..... സുഖലോലുപരായി ... നടക്കുമ്പോൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്.,..... ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓർക്കുക

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ പങ്കുവെച്ച പോസ്റ്റ്

English summary
Actor Mani's death; RLV Ramakrishnan facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X