മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു: കേട്ടാല്‍ ഞെട്ടും, പിന്നെ കരയിപ്പിക്കും...
ചാലക്കുടി: നാടന്‍ പാട്ടുകളുടെ ഉറ്റ തോഴന്റെ വിയോഗം മലയാളത്തെ തളര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ പ്രിയ നടന്‍ മണിയുടെ മരണ കാരണം അറിഞ്ഞാല്‍ ഒരോ മനസ്സും വിങ്ങി പൊട്ടും. താരത്തിന്റെ മരണത്തില്‍ ദുരൂഹതകളേറെയാണെന്ന് നിരന്തര റിപ്പോര്‍ട്ടുകള്‍ വന്നിട്ടും എല്ലാ മലയാളി കണ്ണുകളും ഉറ്റു നോക്കിയത് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിനെ തന്നെയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് മണിയുടെ മരണം സ്ഥിരീകരിച്ചത്. മദ്യസല്‍ക്കാരത്തിന് ശേഷം അബോധാവസ്ഥയിലായ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം മാടി വിളിക്കുകയായിരുന്നു.

മരണ കാരണം
മണിക്ക് ഗുരുതരമായ കരള്‍ രോഗമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ തീര്‍ത്തും തകരാറിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

മരുന്നു മൂലം
ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നു മൂലമെന്നാണ് സൂചന. ഇതേ സമയം മണിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു.

മെഥനോള്‍?
മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കിട്ടണം. മെഥനോളിന്റെ അംശം ഉള്ളതായി ഡോക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

പോസ്റ്റു മോര്‍ട്ടം ചെയ്തത്
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശരീരം പോസ്റ്റു മോര്‍ട്ടത്തിന് അയച്ചത്.

ആരോഗ്യം വശളാക്കിയത്
കരള്‍ രോഗത്തെ തുടര്‍ന്നാണ് മണി മരിച്ചതെങ്കിലും മറ്റ് ചില ലഹരി പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നേരത്തെയും ഗുരുതരമായ ആരോഗ്യം പ്രശ്‌ന മണിക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മദ്യപാനം
മരണത്തിന് മുന്‍പ് മണി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യസല്‍ക്കാരത്തിന് മറ്റൊരു നടനും മറ്റു ചില സുഹൃത്തുക്കളും മണിയുടെ ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications