Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സുഹൃത്തുക്കള്‍ വിളിച്ചില്ല, മെസേജ് പോലും തിരിച്ചയച്ചില്ല; പക്ഷെ ലാലേട്ടന്‍ എന്നെ വിളിച്ചു-കുറിപ്പ്

എറണാകുളം: ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ കഴിയവെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് നടന്‍ മണിക്കുട്ടന്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ സിനിമാ ജിവിതത്തിനിടയില്‍ ആദ്യമയാണ് മോഹന്‍ലാല്‍ തന്നെ നേരിട്ട് ഫോണില്‍ വിളിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെക്കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്നെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തെന്നും അദ്ദേഹം മണിക്കുട്ടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നന്ദി ലാലേട്ടാ

നന്ദി ലാലേട്ടാ

നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്.

തിരിച്ചയച്ചില്ല

തിരിച്ചയച്ചില്ല

അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും. ഒരു സ്ട്രഗ്ളിങ് ആർടിസ്റ്റ് (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല.

ഇതേ അവസ്ഥയിലൂടെ

ഇതേ അവസ്ഥയിലൂടെ

ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു.

ഇതിൽപരം വേറൊന്നും വേണ്ട

ഇതിൽപരം വേറൊന്നും വേണ്ട

കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും- കുറിപ്പ് അവസാനിക്കുന്നു.

Recommended Video

cmsvideo
    പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam
    ചിത്രങ്ങളും

    ചിത്രങ്ങളും

    മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം മണിക്കുട്ടന്‍ പങ്കുവെയ്ക്കുന്നു. സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്, കര്‍മ്മയോദ്ധാ ലൊക്കേഷന്‍ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് മണിക്കുട്ടന്‍ പങ്കുവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലും മണിക്കുട്ടന്‍ അഭിനയിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+