Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ എന്റെ വിവാഹമാണ്, ലോക്ക് ഡൗണില്‍ വിവാഹം ലളിതമാക്കാന്‍ മണികണ്ഠന്‍

കൊച്ചി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ ലളിതമാക്കി നടന്‍ മണികണ്ഠന്‍ . തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജലിയുമായുള്ള വിവാഹം ഏപ്രില്‍ 26ന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടത്തും. വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരിക്കും വിവാഹം. എല്ലാവരുടെയും ആശംസയും അനുഗ്രഹവും വേണമെന്ന് മണികണ്ഠന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലാണ് താരം ഇക്കാര്യം അറിയിച്ചത്.

manikandan

നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു- ഫേസ്ബുക്ക് വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ സിനിമയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. രജനി ചിത്രത്തിന് പിന്നാലെ വിജയ് സേതുപതിയുടെ പുതിയ സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ അറിയിച്ചിരുന്നു. വിവാഹം ലളിതമായി നടത്താനാണ് മണിക്ണഠന്‍ തീരുമാനിച്ചിരിക്കുന്നത്. ആറുമാസം മുന്‍പേയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോള്‍ പറഞ്ഞ് ഉറപ്പിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനുളള ഒരുക്കത്തിലാണ് നടന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+