Get Updates
Get notified of breaking news, exclusive insights, and must-see stories!

നിശാഗന്ധിയില്‍ ആനന്ദനടനമാടി മഞ്ജു വാര്യര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിശാഗന്ധി മേളയില്‍ ഇതുവരെ ഇല്ലാത്ത തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. കാരണം മറ്റൊന്നുമല്ല. നമ്മുടെ പ്രിയ താരം മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിച്ചു. വേദിയിലെ തിരശ്ശീല ഉയരുന്നതും കാത്ത് കാണികള്‍ കാത്തിരുന്നു. ചിലങ്കയുടെ മണിനാദം ഉണര്‍ന്നപ്പോള്‍ എല്ലാവരും കുറച്ചു നേരം വേദിയിലേക്ക് കണ്ണുംനട്ട് ഇരുന്നു.

dsc

നിശാഗന്ധി മേളയുടെ ഭാഗമായി കുച്ചിപ്പുടിയായിരുന്നു മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. കാണികളുടെ കരഘോഷങ്ങള്‍ക്കിടെ കാലും മനവുമിടറാതെ മഞ്ജു ആടി തിമിര്‍ത്തു. മഞ്ജു വാര്യര്‍ എന്ന നടിയെയല്ല അവിടെ കണ്ടത്, നൃത്തത്തെ മനസ്സില്‍ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരു നര്‍ത്തകിയെയാണ് കണ്ടത്. കുച്ചിപ്പുടി നൃത്തത്തില്‍ സ്‌കൂള്‍ തലത്തില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയ മഞ്ജു ഇത്തവണയും കുച്ചുപ്പുടി വേഷത്തിലാണ് അരങ്ങിലെത്തിയത്. മഞ്ജുവിന്റെ നൃത്തം കാണാം..

വീണ്ടും ചിലങ്ക കെട്ടി മഞ്ജു

വീണ്ടും ചിലങ്ക കെട്ടി മഞ്ജു

നിശാഗന്ധി മേളയില്‍ നടി മഞ്ജു വാര്യര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍

കുച്ചിപ്പുടി

കുച്ചിപ്പുടി

കാത്തിരുന്ന കാണികള്‍ക്കുമുന്നില്‍ കുച്ചിപ്പുടിയുമായാണ് പ്രിയതാരം എത്തിയത്.

കലാപ്രതിഭ

കലാപ്രതിഭ

സ്‌കൂള്‍ കലോത്സവങ്ങളില്‍ ചിലങ്ക കെട്ടി ആവേശത്തോടെ നടനമാടിയ മഞ്ജുവിനെ തന്നെയായിരുന്നു നിശാഗന്ധി വേദിയില്‍ കണ്ടത്.

നടന വൈഭവം

നടന വൈഭവം

വേദിയില്‍ എല്ലാം മറന്ന് ആടിയ മഞ്ജു കാണികളെ അത്ഭുതപ്പെടുത്തി. അത്രമാത്രം ഭാവ പ്രകടനമായിരുന്നു മഞ്ജുവിന്റെ മുഖത്ത് ഉണ്ടായത്.

കരഘോഷം

കരഘോഷം

നിറഞ്ഞ കരഘോഷത്തോടെയാണ് താരറാണിയെ ആരാധകര്‍ വരവേറ്റത്

ആദരിച്ചു

ആദരിച്ചു

മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ ചടങ്ങില്‍ ആദരിച്ചു. മന്ത്രി വിഎസ് ശിവകുമാര്‍ സമ്മാനങ്ങളും മഞ്ജുവിന് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+