ഒടുവില്‍ മഞ്ജുവാര്യര്‍ അനുജത്തിയെ തേടി ആശുപത്രിയില്‍ എത്തി, താരത്തിന്റെ കണ്ണുനിറഞ്ഞു.. ഇതിലെ സത്യം?

ചെന്നൈ: ഒടുവില്‍ മഞ്ജുവാര്യര്‍ തന്റെ അനുജത്തിയെ തേടി ചെന്നൈ ആശുപത്രിയില്‍ എത്തി. നേരില്‍ കണ്ടപ്പോള്‍ താരത്തിന്റെ കണ്ണുനിറഞ്ഞു. ആരാണെന്നായിരിക്കും മഞ്ജുവാര്യരുടെ അനുജത്തി എന്നായിരിക്കും ഇപ്പോഴത്തെ സംശയം അല്ലേ, എന്നാല്‍ തെല്ലും സംശയിക്കാനൊന്നുമില്ല അമ്പിളി ഫാത്തിമ തന്നെ. അത്യപൂര്‍വമായ രോഗത്തെ തുടര്‍ന്ന് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമായ അമ്പിളി ഫാത്തിമ തന്നെയാണ് .

ശസ്ത്രക്രിയ്യയ്ക്ക് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ് . ഇതിനിടയിലാണ് അപ്രതീക്ഷിതമായി മഞ്ജുവിന്റെ ശബ്ദം ഫോണിലൂടെ അന്പിളി യെ തേടിയെത്തിയത്. അമ്പിളി ഫാത്തിമയെ കുറിച്ച് തന്റെ ഫേസ് ബുക്ക് പേജിലൂടെയും മഞ്ജു കുറിച്ചിട്ടുണ്ട്. ഇവള്‍ തന്റെ അനുജത്തിയാണെന്ന്. ഇപ്പോഴിതാ മഞ്ജു അന്പിളിയുടെ അരികില്ർ തന്നെ.

മഞ്ജു വാര്യരുടെ അനിയത്തി

മഞ്ജു വാര്യരുടെ അനിയത്തി

അമ്പിളി ഫാത്തിമയെ കാണാമെന്ന് നേരത്തെ മഞ്ജുവാര്യര്‍ വാക്കുകൊടുത്തിരുന്നു. ഇവള്‍ തന്റെ അനുജത്തി തന്നെയാണെന്ന് അന്ന് താരം പറയുകയും ചെയ്തിരുന്നു.

അമ്പിളി ഫാത്തിമ

അമ്പിളി ഫാത്തിമ

കോട്ടയം സി എം സിലെ എം കോം വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി ഫാത്തിമ. രണ്ടാം വയസ്സിലാണ് അപൂര്‍വ്വ രോഗം അമ്പിളി പിടികൂടിയിട്ടുണ്ടന്നെ് തിരിച്ചറിയുന്നത്. 22 ാം വയസ്സില്‍ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചു. ബഷീറിന്റെയും ഷൈലയുടെയും മകളാണ്.

ചെന്നൈ ആശുപത്രിയില്‍

ചെന്നൈ ആശുപത്രിയില്‍

വെള്ളാരം കണ്ണുള്ള അമ്പിളി ഫാത്തിമയെ നേരില്‍ കണ്ടപ്പോള്‍ താര്ത്തിന്റെ കണ്ണു നിറഞ്ഞു. പ്രിയനടി ആശുപത്രിയില്‍ എത്തി തന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ അമ്പിളി ഫാത്തിമ എല്ലാ വേദനയും മറന്നു ചിരിച്ചു. ഏറെ കാലത്തിന് ശേഷം കണ്ട സഹോദരങ്ങളെപോലെയായിരുന്നു ആ മുഹൂര്‍ത്തം.

മഞ്ജുവിനെ സ്വീകരിച്ചത്

മഞ്ജുവിനെ സ്വീകരിച്ചത്

അത്യപൂര്‍വമായ രോഗത്തെ തുടര്‍ന്ന് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്ന അമ്പിളി ഫാത്തിമ ഏറെ കാലമായി ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് നിരവധി വാര്‍ത്തകളും വന്നിരുന്നു. നേരത്തെ മഞ്ജുവാര്യര്‍ അമ്പിളിയെ കാണാന്‍ ശ്രമിച്ചെങ്കിലും ചെന്നൈയിലെ പ്രളയം മൂലം യാത്ര മുടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് വാട്‌സ് ആപ്പ് വഴിയും ഫോണ്‍ വഴിയുമായിരുന്നു ഇരുവരുടെയും ബന്ധം. ആശുപത്രിയില്‍ എത്തിയ താരത്തിനെ മിഠായി നല്‍കിയാണ് അമ്പിളി സ്വീകരിച്ചത്.

അമ്പിളി കരുതിയ സമ്മാനം

അമ്പിളി കരുതിയ സമ്മാനം

സ്‌നേഹത്തിനും കരുതലിനും ജാതിയും മതവുമില്ലെന്ന് സന്ദേശവുമായി ഖുര്‍ ആന്‍, ഭഗവത് ഗീത, ബൈബിള്‍ എന്നിവയ്‌ക്കൊപ്പം മയില്‍പ്പീലി ചേര്‍ത്തുവച്ച സമ്മാനവും അമ്പിളി മഞ്ജുവിന് സമ്മാനമായി നല്‍കി.

മഞ്ജുവിന്റെ പ്രതികരണം

മഞ്ജുവിന്റെ പ്രതികരണം

സ്വന്തം അനിയത്തിക്കുട്ടിക്കൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. മാനസിക സംതൃപ്തിയും നല്‍കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അമ്പിളിയെ അഭിനന്ദിച്ചത്

അമ്പിളിയെ അഭിനന്ദിച്ചത്

മഞ്ജു നേരത്തെ അമ്പിളിയെ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചിരുന്നു. ചെറിയ പനി വന്നാല്‍ ഭയപ്പെടുന്നവരാണ് നാമല്ലൊവരും . എന്നാല്‍ വലിയ രോഗം വന്ന അമ്പിളി ചിരിച്ചുകൊണ്ടാണ് രോഗത്തെ നേരിട്ടത്. ആ മനക്കരുത്തിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. രോഗത്തെ വകവയ്ക്കാതെയാണ് എംകോം വരെ അമ്പിളി മികച്ച നിലയില്‍ പൂര്‍ത്തിയാക്കി.

മഞ്ജുവിന്റെ സഹായം

മഞ്ജുവിന്റെ സഹായം

ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന അമ്പിളി ഫാത്തിമയ്ക്ക് തുടര്‍ ചികിത്സാ സഹായവുമായാണ് മഞ്ജു വാരിയര്‍ എത്തിയിരിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സഹായമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള ചിലവുകളും.

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിക്കുന്നു

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിക്കുന്നു

പേരില്‍ നിലാവും കണ്ണില്‍ രണ്ട് കുഞ്ഞു നക്ഷത്രങ്ങളുമുള്ള നിന്റെ അധീരമാകാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മഞ്ജു വാരിയരുടെ ഫേസ്ബുക്ക് പേജില്ർ നേരത്തെ കുറിച്ചിരുന്നു

അമ്പിളിയുടെ ധീരയാത്ര

അമ്പിളിയുടെ ധീരയാത്ര

അമ്പിളിയുടെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളാണെന്ന് പറയാന്‍ തോന്നുമെന്ന് താരം പറയുന്നു. രണ്ടാം വയസ്സില്‍ സുഷിരം വീണ ഹൃദയവുമായി തുടങ്ങിയതാണ് അമ്പിളിയുടെ ധീരയാത്ര. കിതയ്ക്കുമ്പോഴും തളരാതെ മുന്നോട്ടു തന്നെയാണെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+