Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് മലയാളം സീസണ്‍ 4 രജിസ്ട്രേഷന് 35000 രൂപ'; തട്ടിപ്പില്‍ വീഴരുതെന്ന് മനു

അവസാനത്തെ രണ്ട് സീസണുകള്‍ കോവിഡ് കാരണം നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിഗ് ബോസ് ടിവി ഷോയ്ക്ക് മലയാളീ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ സീസണില്‍ സാബു മോന്‍ വിജയി ആയപ്പോള്‍ രണ്ടാം സീസണ്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 75-ാം ദിനം ഉപേക്ഷിക്കേണ്ടി.

അതേ കാരണം കൊണ്ട് തന്നെ മൂന്നാം സീസണ്‍ 95-ാം ദിവസം നിര്‍ത്തിവെച്ചെങ്കിലും വിജയിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് ബിഗ് ബോസ് സീസണ്‍ 4 ലേക്കുള്ള ഓഡീഷന്‍ എന്ന പേരില്‍ തട്ടിപ്പുമായി ചില സംഘങ്ങളും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

സീരിയല്‍

സീരിയല്‍ നടനായ മനുവാണ് തന്‍റെ ഒരു സുഹൃത്തിന് വന്ന കോള്‍ ഉള്‍പ്പടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച് തുറന്ന് പറയുന്നത്. തനിക്ക് ഏഷ്യാനെറ്റില്‍ നിന്നെന്ന പേരില്‍ വന്ന കോളിനെ കുറിച്ച് സഞ്ജു എന്ന സുഹൃത്ത് തുറന്ന് പറയുന്നതിന്‍റെ ഫോണ്‍ റെക്കോര്‍ഡ് മനു യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്നുണ്ട്.

സീസണ്‍ 4

സീസണ്‍ 4 ലേക്ക് സെലക്ടായിട്ടുണ്ട്, നിങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അയക്കണമെന്നുമാണ് വിളിച്ച ആള്‍ പറഞ്ഞത്. വിവരങ്ങള്‍ അയക്കാതിരുന്നപ്പോള്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. ഏഷ്യാനെറ്റ് ഹെഡ് ഓഫീസില്‍ നിന്നാണെന്നും പറഞ്ഞാണ് വിളിച്ചത്. എന്നിട്ടും വിവരം കൈമാറാതായപ്പോള്‍ അവര്‍ വീണ്ടും വിളിച്ച് കുറേ നിര്‍ബന്ധിച്ചു, നിങ്ങള്‍ കിട്ടിയ നല്ലൊരു അവസരമാണ് ഇത് എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞതെന്നും സജ്ജും മനുവിനോടായി പറയുന്നു.

പൈസ

അതിന് ശേഷമാണ് ഞാന്‍ വിവരങ്ങള്‍ മെയില്‍ ചെയ്യുന്നത്. മെയില്‍ കിട്ടാതയതിനെ തുടര്‍ന്ന് വിവരങ്ങള്‍ വാട്സാപ്പില്‍ അയക്കാനും പറഞ്ഞു. അതിന് പത്ത് മിനുട്ട് കഴിഞ്ഞ വീണ്ടും അവര്‍ വിളിച്ച് ഫോട്ടോ എല്ലാം കണ്ട് ഇഷ്ടമായെന്നും ഷോയിലേക്ക് എന്തായാലും സെലക്ടാവുമെന്നും അറിയിച്ചു. പിന്നീടാണ് 35000 രൂപ രജിസ്ട്രേഷന്‍ ഫീ ഉണ്ടെന്ന് പറയുന്നത്. അപ്പോള്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായെന്നും സജ്ജു പറയുന്നു.

സംശയങ്ങള്‍

ഇത്തരത്തില്‍ തനിക്ക് വരുന്ന നാലാമത്തെ ഫോണ്‍ കോളാണ് ഇതെന്നാണ് മനു പറയുന്നത്. ബിഗ് ബോസില്‍ പോയില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ആള്‍ എന്ന നിലയിലാണ് പലരും എന്നെ വിളിച്ച് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. ഒരിക്കലും ഏഷ്യാനെറ്റോ, അതുമായി ബന്ധപ്പെട്ട കമ്പനികളോ പൈസ ചോദിക്കില്ലെന്നാണ് ഞാന്‍ അവരോടെല്ലാമായി പറഞ്ഞതെന്ന് മനു വ്യക്തമാക്കുന്നു.

പൈസ ചോദിക്കില്ല


ഇത്തരത്തില്‍ തനിക്ക് വരുന്ന നാലാമത്തെ ഫോണ്‍ കോളാണ് ഇതെന്നാണ് മനു പറയുന്നത്. ബിഗ് ബോസില്‍ പോയില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ആള്‍ എന്ന നിലയിലാണ് പലരും എന്നെ വിളിച്ച് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. ഒരിക്കലും ഏഷ്യാനെറ്റോ, അതുമായി ബന്ധപ്പെട്ട കമ്പനികളോ പൈസ ചോദിക്കില്ലെന്നാണ് ഞാന്‍ അവരോടെല്ലാമായി പറഞ്ഞതെന്ന് മനു വ്യക്തമാക്കുന്നു.

ഓഡീഷന്‍

ഓഡീഷന്‍ കഴിഞ്ഞിട്ടാണ് ബിഗ് ബോസിലേക്ക് സെലക്ട് ചെയ്യുക. ഓഡീഷന്‍ ഒന്നും ഇല്ലാതെ സെലക്ട് ചെയ്തെന്നാണ് പറയുന്നത്. ഈ പ്രക്രിയയുടെ ഒരു ഘട്ടത്തിലും പൈസ അങ്ങോട്ട് വാങ്ങിക്കുന്ന ഒരു സംഭവമില്ല. നല്ലൊരു അവസരം എന്ന നിലയില്‍ പലരും ബിഗ് ബോസിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരം ആളുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരം തട്ടിപ്പുകാര്‍.

ഒരു രൂപ പോലും

നിങ്ങളുടെ ഒരു രൂപ പോലും ബിഗ് ബോസ് അധികൃതര്‍ക്ക് ആവശ്യമില്ല. ബിഗ് ബോസ് മലയാളം 4 ന്‍റെ ഓഡീഷന്‍ ഇതുവരെ തുടങ്ങിയതായി പോയും അറിയില്ല. സീസണ്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുന്നതേയുള്ളു. കോവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് ചെയ്യുന്നത് നീണ്ട് പോയേക്കുമെന്നും മനു വ്യക്തമാക്കുന്നു.

വിശദീകരണം

അതേസമയം, സീസണ്‍ 4 ലേക്ക് ഓഡീഷന്‍ നടക്കുന്നുവെന്ന ആഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡും നേരത്തെ രംഗത്ത് വന്നിരുന്നു. ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു അവര്‍ നല്‍കിയ വിശദീകരണം.

Recommended Video

cmsvideo
    Bigg Boss Season 4 possible contestants | Oneindia Malayalam
    അറിയിക്കും


    ഷോയിൽ പങ്കാളിത്തം വാഗ്‍ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കോ സ്ഥാപനങ്ങൾക്കോ വെബ്‌സൈറ്റുകൾക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുത്. ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഓഡീഷന് വേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ല. അപേക്ഷകൾ ക്ഷണിക്കുമ്പോൾ അത് ടി വി ചാനലുകളിലോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്നതാണെന്നും ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+