കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും പ്രചോദനം, നഷ്ടമായത് പാരഡിയുടെ സുല്‍ത്താനെയെന്ന് കോട്ടയം നസീര്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: പ്രശസ്ത നടന്‍ കലാഭവന്‍ മണിക്കു പിന്നാലെ ഹാസ്യ താരം വിഡി രാജപ്പനും യാത്രയായി. മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും തീരാനഷ്ടമെന്നു തന്നെ പറയാം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വിഡി രാജപ്പന്റെ വിയോഗത്തില്‍ അനുസ്മരിച്ച് താരങ്ങള്‍ രംഗത്തെത്തി. നഷ്ടമായത് പാരഡിയുടെ സുല്‍ത്താനെയാണെന്ന് കോട്ടയം നസീര്‍ പറയുന്നു.

ഒരു കാലത്ത് വിഡി രാജപ്പന്റെ പാട്ടുകളും കോമഡികളും കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റു പോയിരുന്ന കാസറ്റ് രാജപ്പന്‍ ചേട്ടന്റേതായിരുന്നുവെന്നും കോട്ടയം നസീര്‍ പറയുന്നു. രാജപ്പന്‍ ചേട്ടന്റെ അമിട്ട് എന്ന കോമഡി ഷോ പണ്ടത്തെ ഹിറ്റായിരുന്നുവെന്നും കോട്ടയം നസീര്‍ പറയുന്നു.

kottayamnazeer

കോമഡി രംഗത്തെ എല്ലാവര്‍ക്കും പ്രചോദനമായിരുന്നു അദ്ദേഹം. പാരഡി ഗാനങ്ങള്‍ ഓഡിയോയില്‍ ചെയ്യാനുള്ള ധൈര്യം കിട്ടിയതു തന്നെ അദ്ദേഹത്തിന്റെ അടുത്തുനിന്നാണെന്നും കോട്ടയം നസീര്‍ പറയുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ അനുകരിച്ചു കൊണ്ടാണ് മുന്നോട്ട് വന്നത്.

അദ്ദേഹത്തിന്റെ ഓരോ ഷോയും ഞങ്ങള്‍ കണ്ട് പഠിക്കും. രണ്ടര മണിക്കൂറോളം ഒറ്റയ്ക്ക് വേദിയില്‍ നിന്ന് കഥ പറഞ്ഞും കോമഡി പറഞ്ഞും ആളുകളെ കൈയ്യിലെടുക്കും. ഇതിനു പ്രത്യേക കഴിവു വേണമെന്നും നസീര്‍ പറയുന്നു.

English summary
Actor and mimicry artist Kottayam nazeer talk about vd rajappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X