Get Updates
Get notified of breaking news, exclusive insights, and must-see stories!

‘വിജയനാ, എന്തൊക്കെയുണ്ടെടോ' എന്ന് വിളിച്ച് ചോദിക്കുന്ന മുഖ്യമന്ത്രി; പിണറായിയെക്കുറിച്ച് മോഹൻലാൽ

പിണറായി വിജയന്റെ സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പും അവർക്കുവേണ്ടി അദ്ദേഹം കണ്ടെത്തുന്ന സമയവുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള കാരണം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ പിണറായി വിജയനെന്ന മുഖ്യമന്ത്രിയോടുള്ള ഇഷ്ടത്തിന്റെ കാരണം പറഞ്ഞ് നടൻ മോഹൻലാൽ. പിണറായി വിജയന്റെ സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പും അവർക്കുവേണ്ടി അദ്ദേഹം കണ്ടെത്തുന്ന സമയവുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള കാരണമെന്ന് മോഹൻലാൽ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലാണ് പിണറായി വിജയനെക്കുറിച്ചുള്ള മോഹൻലാലിന്റെ കുറിപ്പ്.

'എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് പിണറായി സഖാവിന്റെ സുഹൃത്ബന്ധങ്ങളെ കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്ന് നാല് പൊതു സുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചുവെന്ന് പറയും. എങ്ങിനെയാണ് അവര് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല."

കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്. അവരില്‍ ചിലരെ കുറിച്ച് തനിക്ക് അറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ പോസ്റ്റീഫ് ഫീല്‍ അദ്ദേഹത്തിന് കിട്ടുന്നുണ്ടാകണമെന്നും മോഹൻലാൽ പറഞ്ഞു. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ കണ്ടിട്ടില്ലെന്നും മോഹൻലാൽ എഴുതി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം ചോദിച്ചറിയാൻ ആഗ്രഹമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എവിടെ വെച്ചാണ് ആ സുഹൃത്തുക്കളെ കണ്ട് മുട്ടിയതെന്നും എങ്ങിനെയാണ് കൊഴിഞ്ഞ് പോകാതെ അവരെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്.

pinarayi vijayan

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് എനിക്ക് അദ്ഭുതമാണ്. 'വിജയനാ, എന്തൊക്കെയുണ്ടെടോ' എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.'

അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി കാലവധി പൂർത്തിയാക്കി തുടർഭരണം നേടിയ ഒരു സർക്കാർ ഇന്ന് വീണ്ടും അധികാരമേൽക്കും. രണ്ടാം പിണറായി സർക്കാർ ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഏറെ വിവാദമായ സത്യപ്രതിജ്ഞ ചടങ്ങ് എന്ന പ്രത്യേകത കൂടി ഇന്നത്തേതിനുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞ.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Balachandra Menon comes up with a post about Pinarayi Vijayan? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+