Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പുറത്താക്കിയതെന്തിനെന്ന് അരുണ്‍ ഗോപി! മാധ്യമങ്ങള്‍ എല്ലാം വളച്ചൊടുക്കുകയാണെന്ന് മോഹന്‍ലാല്‍

മലയാളത്തിലെ പ്രമുഖ നടിക്ക് നേരെ നടന്ന ആക്രമണം മുതല്‍ താരസംഘടനയായ എഎംഎംഎ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനായ നടന്‍ ദിലീപിനൊപ്പമായിരുന്നു എഎംഎംഎ തുടക്കം മുതലേ നിലകൊണ്ടത്.

എഎംഎംഎയുടെ പുതിയ പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തിയ പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നടപടി കൈക്കൊണ്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ നടപടി വിശദീകരിക്കാന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ തന്‍റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ദിലീപ് വിഷയം

ദിലീപ് വിഷയം

ദിലീപ് വിഷയത്തിലെ കാര്യങ്ങൾ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വിശദീകരിച്ച് എന്ത് ചെയ്യണമെന്ന് അംഗങ്ങളോട് അഭിപ്രായം തേടി. തെറ്റാണെന്നും ശരിയാണെന്നും പല അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ തിരിച്ചെടുക്കേണ്ട എന്ന് അക്കൂട്ടത്തിൽ ആരും പറഞ്ഞില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. സ്ത്രീകൾ പോലും തീരുമാനത്തെ എതിർത്തില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

പുറത്ത് തന്നെ

പുറത്ത് തന്നെ

പൂര്‍ണമായി തള്ളാതെ അതേസമയം ദീലീപിനെ പൂര്‍ണമായ തള്ളാത്ത നിലപാടായിരുന്നു പ്രസിഡന്‍റ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ദിലീപ് തിരികെ വരാന്‍ തയ്യാറാവാത്തതിനാല്‍ അദ്ദേഹം പുറത്ത് തന്നെയാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതേസയം കുറ്റവിമുക്തനാവുനന്തുവരെ ദിലീപ് പുറത്ത് തന്നെ എന്ന നിലപാട് സ്വീകരിക്കനാനുള്ള ആര്‍ജ്ജവും അമ്മ കാണിച്ചില്ല.

ദിലീപിനായി പ്രാര്‍ത്ഥന

ദിലീപിനായി പ്രാര്‍ത്ഥന

ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആണ് താന്‍ എന്ന് ആവര്‍ത്തിച്ച മോഹന്‍ലാല്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതായിരുന്നു അത്. ഇരയ്ക്കും വേട്ടക്കാരനും വേണ്ടി നിലകൊള്ളുന്ന ഇരട്ടത്താപ്പാണ് മോഹന്‍ലാലിന് എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നിരുന്നു.

എല്ലാം തള്ളി

എല്ലാം തള്ളി

എന്നാല്‍ മോഹന്‍ലാലിന്‍റെ മറുപടിയില്‍ കലിപൂണ്ട സോഷ്യല്‍ മീഡിയ അദ്ദേഹത്തിനെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ യോഗത്തിലാണ് മോഹന്‍ലാല്‍ ഇതേകുറിച്ച് പറഞ്ഞത്.

ബി ഉണ്ണികൃഷ്ണനും

ബി ഉണ്ണികൃഷ്ണനും

മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബി ഉണ്ണികൃഷണന്‍റെ അഭിപ്രായത്തെ സംവിധായകനും നടനുമായി റണ്‍ജി പണിക്കറും അനുകൂലിച്ചു.

ദിലിപീനെ

ദിലിപീനെ

അമ്മ-ഫെഫ്ക-പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ താര നിശയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. അതിനിടെ ദിലീപിനെ എന്തിനാണ് പുറത്താക്കിയത് എന്നായിരുന്നു രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+