മൂന്നര വർഷമായി കാത്തിരുന്ന ആ വിശ്വരൂപം ഇനി മോഹൻ ലാലിന് സ്വന്തം.....
കോവളം: എട്ട് ശില്പികളുടെ മൂന്നര വർഷത്തെ പ്രയത്‌നത്തിനൊടുവിൽ പൂർത്തിയായ ' വിശ്വരൂപ' ശില്പം ഇനി മോഹൻ ലാലിന് സ്വന്തം. മൂന്ന് വർൽത്തിൽ അധിതമായു മോഹൻ ലാൽ കാത്തിരിക്കുന്ന ശില്പം എതാനും ദിസങ്ങൾക്കുള്ളിൽ മോഹൻ ലാലിന്റെ വീട്ടിലെത്തും. മോഹൻ ലാലിന് ഇത്തരം അലങ്കാര വസ്തുക്കളോടും പുരാവസ്തുക്കളോടുമുള്ള പ്രിയം വളരെ പ്രസിദ്ധമാണ്.
വളരെ പ്രത്യേകതകളുള്ളതാണ് ഈ വിശ്വരൂപം ശില്പം. സാധാരണ പണികഴിച്ച ഒരു ശില്പം എന്നതിനപ്പുറത്തേക്ക് ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് വിശ്വരൂപ ശിൽപം പണിതത്. . കോവളം ക്രാഫ്റ്റ്ലോ വില്ലേജിൽ 12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിട്ടുണ്ട്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് എട്ട് ശിൽപികളും ചേർന്ന സംഘത്തിന്റെ മൂന്നര വർഷത്തെ ശ്രമമാണ് വിശ്വരൂപം. ഏറെ വൈകാതെ ശിൽപം നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും.

വിശ്വരൂപത്തിന് താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിൽ ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവും ഒക്കെ കാണാം. കാളിയമർദനവും കൃഷ്ണനും ഗോപികമാരും ശില്പത്തിൽ ഉണ്ട്.
ശിൽപ പീഠത്തിൽ 400 ഓളം കഥാപാത്രങ്ങളുണ്ട്. മൂന്നു വർഷം മുൻപ് ആറ് അടിയിൽ നിർമിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു. നടന്റെ നിർദേശപ്രകാരമാണ് പന്ത്രണ്ടടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പൻ പറഞ്ഞു. രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് മറ്റ് ശിൽപികൾ. അടുത്ത മാസം ആദ്യം ശിൽപം മോഹൻ ലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്നാണ് നാഗപ്പൻ പറഞ്ഞത്.












Click it and Unblock the Notifications