Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥിയാകാനില്ല; മനോരമ വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത താരം നിഷേധിച്ചു. മനോരമ ന്യൂസും മനോരമ ഓണ്‍ലൈനുമാണ് മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്‍ എസ് എസ് പിന്തുണയോടെ ചങ്ങനാശേരിയില്‍ യുഡിഎഫിനുവേണ്ടി മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്ത. നിലവില്‍ ചങ്ങനാശേരിയിലെ നിയമസഭാംഗമായ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി സി എഫ് തോമസ് മോഹന്‍ലാലിനുവേണ്ടി മാറിനില്‍ക്കാമെന്ന് അറിയിച്ചതായും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്.

mohanlal10

കൂടാതെ കേരളാ കോണ്‍ഗ്രസ് നേതാവ് എന്‍ ജയരാജും, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍കൈ എടുത്തതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് മോഹന്‍ലാലിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു. ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.

നേരത്തെ എന്‍എസ്എസ്സിന്റെ പരിപാടികളില്‍ മോഹന്‍ലാല്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്നതാകാം ഇത്തരമൊരു വാര്‍ത്ത പുറത്തുവരാന്‍ കാരണമായത് എന്നാണ് സൂചന. അതേസമയം, ഏതെങ്കിലും തരത്തിലുള്ള രഹസ്യ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്നും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+