മോഹന്‍ലാലിന്റെ സ്വാമിശരണം പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയോ? ശശികലയെ അറസ്റ്റ് ചെയ്തതിലുള്ള നന്ദിയോ?
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകിട്ടോടെ തുറന്നതുമുതല്‍ സംസ്ഥാനത്ത് വീണ്ടും വലിയ ആശങ്കകള്‍ക്കാണ് ഇടംവെച്ചിരിക്കുന്നത്. ഒരുവിധത്തിലും സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയതോടെ മണ്ഡലകാലത്തും ശബരിമല വലിയ പ്രതിഷേധങ്ങള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കുക.
പ്രതിഷേധക്കാരെ നേരിടുന്നതിനായി വലിയ സന്നാഹങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ ഹര്‍ത്താല്‍ നടക്കുകയാണ്. ഇതിനിടെയാണ് ശബരിമല വിഷയത്തിലേക്ക് നടന്‍ മോഹന്‍ ലാലും കടന്നു വന്നിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സൂപ്രീംകോടതി വിധിയില്‍ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളൊന്നും ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിട്ടില്ല. ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഭരണഘടനയ്ക്ക് ഒപ്പം എന്ന നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്
കോടതി വിധിയെക്കുറിച്ചോ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടോ വ്യക്തമാക്കിയിട്ടില്ലെങ്കിലും സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വൃശ്ചിക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

സ്വാമി ശരണം
ശബരിമാല തീര്‍ഥാടനത്തിനായി അയ്യപ്പന്മാര്‍ ധരിക്കുന്ന കറുത്ത വസ്ത്രമണിഞ്ഞ് തൊഴു കയ്യോടെ നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി സ്വാമി ശരണമെന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തികഞ്ഞ ഒരു ഈശ്വര വിശ്വാസി
മോഹന്‍ലാല്‍ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്. മുമ്പ് പലതവണയും മാലയിട്ട് അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ പോയിട്ടുമുണ്ട് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മോഹന്‍ ശബരിമലയ്ക്ക് പോകുകയാണോ എന്നാണ് പലരും ചോദിക്കുന്നത്.

ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതില്‍
ശബരിമല വിഷയത്തില്‍ മോഹന്‍ലാല്‍ ഭക്തര്‍ക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. അതേസമയം ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ അയ്യപ്പനോട് മോഹന്‍ലാല്‍ നന്ദിപറയുകാണ് എന്ന് മറ്റു ചിലരുടെ കമന്റ്..
മോഹന്‍ലാല്‍
ഫേസ്ബുക്ക് പോസ്റ്റ്

ആചാര സംരക്ഷണത്തിന് പിന്തുണ
ആചാര സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ടി വന്ന ഒരു സമൂഹത്തിനുള്ള ഉറച്ച പിന്തുണക്ക് നന്ദി...മലയാളത്തിന്റെ ഒരേ ഒരു ലാലേട്ടന്‍ ഇഷ്ടം എന്നാണ് ഒരു വ്യക്തിയുടെ കമന്റ്.

ആറാംതമ്പുരാനായ മോഹന്‍ലാല്‍
ആറാംതമ്പുരാനായ മോഹന്‍ലാല്‍ ഭക്തര്‍ക്കൊപ്പം നിന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങലെ ഇപ്പോള്‍ കേരളത്തിലുള്ളു. പ്രശ്‌നക്കാരായ കുളപ്പുള്ളിഅപ്പനൊക്കെ (പിണറായി) പിന്നീട് ഓടി മാളത്തില്‍ ഒളിക്കുന്നത് കാണാം എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ശരണം വിളിച്ചാല്‍ പോലും
ശരണം വിളിച്ചാല്‍ പോലും ജയിലറ നല്‍കുന്ന പിണറായി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ശരണം വിളിയോടെയുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് നാമജപത്തിന് ഉള്ള പിന്തുണയാണ് ഒരു വ്യക്തി കമന്റിട്ടപ്പോള്‍ അക്രമികളെയാണ് പോലീസ് അകത്താക്കുന്നത് എന്നായിരുന്നു ഒരാളുടെ മറുപടി.

ബിജെപിയിലേക്ക് പോവരുത്
അതേസമയം മോഹന്‍ലാല്‍ ഭക്തര്‍ക്കൊപ്പം നല്‍ക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഒരിക്കലും ബിജെപിയിലേക്ക് പോവരുതെന്നാണ് ചിലര്‍ നല്‍കുന്ന മുന്നറിയിപ്പ്. മോഹന്‍ലാലിനെ ഒരു രാഷ്ട്രീയക്കാരനായല്ല ഒരു അഭിനയപ്രതിഭയായി കാണാനാണ് എന്നും ഇഷ്ടമെന്നും ഇവര്‍ പറയുന്നു.

മുന്നറിയിപ്പ്
അതേസമയം മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ രാഷ്ട്രീയം പറഞ്ഞ തല്ലുകൂടുന്നവര്‍ക്ക് മുന്നറിയിപ്പുമായി താരത്തിന്റെ ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. വൃശ്ചികം ഒന്നിന് നടതുറന്നതിനാലാണ് മോഹന്‍ലാലിന്റെ പോസ്‌റ്റെന്നാണ് ഇവര്‍ നല്‍കുന്ന് വിശദീകരണം. മറ്റൊരു ലക്ഷ്യവും ഈ പോസ്റ്റിന് പിന്നിലില്ലെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് താരത്തിന്റെ ചിത്രം ഉപയോഗിക്കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മറ്റു ചില കമന്റുകള്‍ ഇങ്ങനെ..
1
2
പോലീസും അധികാരവും
3
സ്വപ്നങ്ങളില്‍ മാത്രം
4
അഭിപ്രായങ്ങള്‍ വ്യക്തമാക്കുക












Click it and Unblock the Notifications