Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ', പ്രിയതാരം കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മോഹന്‍ലാല്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭയാണ് കെപിഎസി ലളിതയെന്ന് മോഹന്‍ലാല്‍ കുറിച്ചു. തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മോഹന്‍ലാല്‍ ഇന്നലെ തന്നെ കെപിഎസി ലളിതയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. അസുഖബാധിതയായിരുന്നപ്പോള്‍ നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെപിഎസി ലളിതയെ അനുസ്മരിച്ച് കൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തു പിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ''.

22

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനും കെപിഎസി ലളിതയെ അനുസ്മരിച്ചു. കുറിപ്പ് വായിക്കാം: '''കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി ..... 'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ... 'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി ... കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു . 'വിവാഹിതരെ ഇതിലെ ' ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം .. പിന്നീട് ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി ... 'മണിച്ചെപ്പു തുറന്നപ്പോൾ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .

എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കൽ അതിഥിയായി വന്നു ... അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് .. എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും ' അനുഭവങ്ങൾ പാളിച്ചകളിൽ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്.. പണ്ടെങ്ങോ ഞാൻ അവരെ പറ്റി പറഞ്ഞ വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ. "ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ .." എന്നും നല്ല ഓർമ്മകളിൽ ആ കലാകാരി ജീവിക്കും ....''

Recommended Video

cmsvideo
    പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+