കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ പുകഴ്ത്തി മോഹൻലാൽ, ഈ നേതൃത്വം ചരിത്രത്തിൽ അടയാളപ്പെടുത്തും!

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട കത്തിലാണ് മോഹന്‍ലാലിന്റെ പ്രശംസ. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

'' നമ്മളെല്ലാവരെയും സംബന്ധിച്ച് അതികഠിനമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് വേണ്ടി താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി കൈക്കൊണ്ട സുരക്ഷാ നടപടികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അഗാധമായ അഭിനന്ദനങ്ങള്‍. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെടും. ഈ മഹാമാരിയെ പ്രതിരോധിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുവാനുമായി തന്റെ ഭാഗത്തുനിന്നുളള എളിയ സംഭാവനയായ 50 ലക്ഷം രൂപ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പരിശ്രമങ്ങള്‍ തുടരുക. എല്ലാവിധ ആശംകളും നേരുന്നു. ''

Corona

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് സിനിമാ രംഗത്ത് നിന്ന് ഒരാള്‍ കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. നേരത്തെ ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമാ രംഗത്തെ ദിവസ വേതനക്കാരെ സഹായിക്കുന്നതിന് വേണ്ടി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്ത് ലക്ഷം സംഭാവന നല്‍കിയിരുന്നു.

നേരത്തെ പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, രവി പിളള അടക്കമുളളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. പത്ത് കോടി രൂപയാണ് യൂസഫലിയുടെ സംഭാവന. രവി പിളള 5 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. ഇത് കൂടാതെ ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍ രണ്ട് കോടിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കല്യാണ്‍ സില്‍ക്‌സ്, കിംസ് ആശുപത്രി എന്നിവര്‍ ഒരു കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

മലയാളത്തിന് പുറത്ത് നിരവധി താരങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി പണം സംഭാവന നല്‍കുന്നുണ്ട്. തമിഴ് സൂപ്പര്‍ താരം അജിത് ഒന്നരക്കോടി രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷം തമിഴ്‌നാട് സര്‍ക്കാരിനും 50 ലക്ഷം പിഎം കെയറിനും നല്‍കിയ താരം 25 ലക്ഷം ദിവസ വേതനക്കാര്‍ക്ക് വേണ്ടിയും നല്‍കി. നയന്‍താര, അക്ഷയ് കുമാര്‍, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അല്ലു അര്‍ജുന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍ അടക്കമുളള താരങ്ങളും വന്‍ തുകകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.

English summary
Actor Mohanlal praises Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X