Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിനെ തുരത്താൻ ഇടക്ക കൊട്ടി പാടി നെടുമുടി വേണു, വീഡിയോ പങ്ക് വെച്ച് മോഹൻലാൽ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. മരണസംഖ്യ കുറവാണ് എന്നതിനൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു എന്നത് കേരളത്തിന് വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ 13 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    കൊവിഡിനെ തുരത്താൻ ഇടക്ക കൊട്ടി പാടി നെടുമുടി വേണു | Oneindia Malayalam

    കൊവിഡിനെ തുരത്താനുളള പോരാട്ടത്തിന് ഊര്‍ജം പകരുന്ന നടന്‍ നെടുമുടി വേണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേരള പോലീസിന്റെ പേജിലാണ് നെടുമുടി വേണുവിന്റെ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടക്ക കൊട്ടിയാണ് നെടുമുടി വേണു കോവിഡ് പ്രതിരോധ ഗാനം പാടുന്നത്.

    Corona

    'തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ച് നില്‍ക്കണം' എന്ന് തുടങ്ങുന്ന ഗാനം നെടുമുടി വേണു തന്നെയാണ് ആലപിച്ചിരിക്കുന്നത്. രണ്ട് മിനുറ്റില്‍ താഴെ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഈ ഗാനം നടന്‍ മോഹന്‍ലാല്‍ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ''കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടിൽ നിന്നും നമുക്ക് തുരത്താം... അതിജീവനത്തിൻ്റെ പ്രതീക്ഷകൾ പങ്കുവച്ച് ഗാനാർച്ചനയുമായി പ്രിയപ്പെട്ട നെടുമുടി വേണു ചേട്ടൻ'' എന്നും ഗാനത്തിനൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്നു.

    കൊവിഡിനെ പ്രതിരോധിക്കാനുളള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസ് സേനയേയും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മനോജ് എബ്രഹാം ഐപിഎസ് ആണ് നെടുമുടി വേണുവിന്റെ ഈ കൊവിഡ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നേരത്തെയും കേരള പോലീസ് ഇത്തരത്തിലുളള വീഡിയോകളിറക്കി കയ്യടി നേടിയിട്ടുണ്ട്.

    അതിനിടെ സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം കോവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+