• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും; പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറായി മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും

കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സ്വപ്‌നയ്ക്ക് ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് ചെന്നിത്തല, തുറന്നടിച്ച് വീണാ ജോര്‍ജ്

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

അംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം; ഒ രാജഗോപാൽ

ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സ്പീക്കറെ നീക്കണമെന്ന പ്രമേയം തള്ളി; വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ

ആലപ്പുഴയില്‍ തോമസ് ഐസക്കിനെ പൂട്ടണം; മുന്‍ ഇടത് എംപിയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്

സുധാകരനെ വെട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!

cmsvideo
  ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | Oneindia Malayalam

  English summary
  Actor Mohanlal will be a goodwill ambassador for the Kerala TB prevention program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X