ഡോക്ടേഴ്സ് ഡെ സന്ദേശവുമായി മോഹന്‍ലാല്‍: രാവെന്നോ പകലെന്നോ ഇല്ലാതെ നമുക്കായി പോരാടുന്നവര്‍
തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കോവിഡ് പ്രതിരോധത്തിന്‍റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫോസ് ബുക്കില്‍ കുറിക്കുന്നു.
'1500 ഓളം ഡോക്ടർമാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവർത്തിക്കുന്നവർ. നിർണയം കൂട്ടായ്മയിലെ എൻ്റെ സഹോദരി സഹോദരന്മാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ DOCTOR'S DAY ആശംസകൾ. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്‌സിൻ സ്വീകരിച്ചും ഈ യത്നത്തിൽ നമുക്കവരെ സഹായിക്കാം.'- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവര്‍ ഡോക്ടേഴ്സ് ദിന സന്ദേശവുമായി എത്തിയിട്ടുണ്ട്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വാതന്ത്ര സമര സേനാനിയും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ഡോ. ബിസി റോയിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിച്ച് വരുന്നത്. സ്വന്തം സുരക്ഷ പോലും നോക്കാതെ സമൂഹത്തിന് ഡോക്ടര്‍മാര്‍ നല്‍കി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications