കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്,അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം: മൂര്‍

Google Oneindia Malayalam News

കോഴിക്കോട്: ബലാത്സംഗ കേസിലെ പ്രതി വിജയ് ബാബുവിനെ പിന്തുണച്ച നിലപാട് തിരുത്തി നടന്‍ മൂര്‍. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും സുമേഷ് മൂര്‍ പറഞ്ഞു. ഡൂള്‍ന്യൂസിനോടായിരുന്നു പ്രതികരണം.

'വളരെ മോശം സ്റ്റേറ്റ്മെന്റായി പോയി. അത് ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ്. അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് നോക്കേണ്ടതുണ്ട്. അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം. ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട്,' മൂര്‍ പറഞ്ഞു.

moor

1


വിജയ് ബാബുവിനെതിരായി യുവനടി നല്‍കിയ പീഡന പരാതി വിശ്വസിക്കുന്നില്ലെന്നാണ് മൂര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ അവള്‍ക്കൊപ്പമല്ലെന്നും അവനൊപ്പമാണെന്നും മൂര്‍ പറഞ്ഞിരുന്നു. നിര്‍മ്മാതാവിനെതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയതിനെയും മൂര്‍ വിമര്‍ശിച്ചിരുന്നു.

2

ഇത് കോടതിയില്‍ നില്‍ക്കുന്ന കേസാണ്. സിനിമയ്ക്ക് അങ്ങനെയൊന്നില്ല, ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടെന്ന് പേരില്‍ ആ സിനിമയില്‍ അഭിനയിച്ചവരെ തള്ളിക്കളയുന്നതില്‍ എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ, ഒരു സ്ഥലത്ത് വച്ച് തന്നെ ഒന്നിലധികം തവണ ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുമ്പോള്‍, അത് ഞാന്‍ വിശ്വസിക്കുന്നില്ല, എന്നാണ് മൂര്‍ പറഞ്ഞത്.

3


ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ, അതിന്റെയൊക്കെ പേരില്‍ ഒരു പടത്തിനെ തഴയുക എന്ന് പറയുമ്പോള്‍ എനിക്ക് യാതൊരുവിധ യോജിപ്പുമില്ല. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് അടക്കം ഹോം എന്ന സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഒരു ജനാധിപത്യത്തെ പറയുമ്പോള്‍, ഒരു ഓട്ടത്തിന് നമ്മല്‍ മുന്നില്‍ എത്തുമ്പോള്‍ പുറകിലുള്ളവര്‍ ഉണ്ടായത് കൊണ്ടാണല്ലോ നമ്മള്‍ മുന്നിലെത്തുന്നത്. ഇന്ദ്രന്‍സ് എന്ന നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടിയും ഈ പുരസ്‌കാരം ഡെഡിക്കേറ്റ് ചെയ്യുകയാണ്. കളയിലെ എല്ലാവരും തനിക്ക് തന്നതാണിത്. അതിന്റെ കൂടെ ഇന്ദ്രന്‍സ് ചേട്ടനെയും സ്മരിക്കുന്നു. വിജയ് ബാബുവിനെതിരായ കേസില്‍ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഞാന്‍ അവനൊപ്പമാണ്- എന്നും മൂര്‍ പറഞ്ഞിരുന്നു.

4


അവള്‍ക്കൊപ്പം ആള്‍ക്കാര് എല്ലാവരും നില്‍ക്കുകയാണ്. അത് ഒരു ട്രെന്‍ഡാണ്. അവനൊപ്പവും ആള്‍ക്കാര് വേണ്ടെ. എന്തായിത് ചന്തയോ. ഇതിന്റെ പേരില്‍ തനിക്ക് വിമര്‍ശനമുണ്ടാകട്ടെ, എനിക്കെതിരെ മീടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ അത് സഹിക്കും. അങ്ങനെയല്ലാതെ ഇപ്പോള്‍ നിവൃത്തിയില്ലല്ലോ.

ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. അപ്പോള്‍ അത് റേപ്പായി, മീടുവായി. ഒരു സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ. ഒരേ സ്ഥലത്ത് അഞ്ചാറുവട്ടം, അല്ലെങ്കില്‍ അമ്പത് വട്ടം പോയി പീഡിപ്പിക്കുകയെന്ന് പറയുമ്പോള്‍, ഒരു വട്ടം പീഡിപ്പിക്കപ്പെടുമ്പോള്‍ ആപ്പോള്‍ തന്നെ പ്രശ്നമാക്കിയാല്‍ പോരെ, എന്തിനാണ് അവിടെ പീഡിപ്പിക്കപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്- എന്നും മൂര്‍ പറഞ്ഞിരുന്നു.

English summary
Actor Moore withdrawn his support vijaybabu, he said his statement needs to be corrected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X