Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു? കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്, 8 വര്‍ഷം

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പ്പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്. ദേവിക കുടുംബ കോടതിയെ സമീപിച്ചുവെന്നാണ് വാര്‍ത്ത. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മുകേഷ് മേതില്‍ ദേവികയുമായി അടുത്തതും വിവാഹം ചെയ്തതും. 2013ലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ മാത്രം പിന്നിടുന്ന ഈ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നുവെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
    Mukesh and Methil Devika heading towards divorce ?

    ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

    1

    ദേവികയും മുകേഷും കുറച്ച് കാലമായി അകന്നാണ് കഴിയുന്നതത്രെ. ഇനിയും ഒത്തുപോകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ദേവിക കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

    2

    ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ദേവിക താമസിക്കുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് ദേവികയുടെ തീരുമാനം. മുകേഷ് ലളിതകലാ അകാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി അടുത്തത്. വൈകാതെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

    3

    പാലക്കാട് സ്വദേശിയായിരുന്നു ദേവികയുടെ ആദ്യ ഭര്‍ത്താവ്. മുകേഷും ദേവികയും തമ്മിലുള്ള വിവാഹം നടക്കുന്ന വേളയില്‍ ഏറെ ചര്‍ച്ചയായത് ഇരുവരുയം പ്രായ വ്യത്യാസമായിരുന്നു. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വച്ചിരുന്നു. എന്നാല്‍ ഏറെകാലം ഇവിടെ ഇരുവരും ഒരുമിച്ച് താമസിച്ചല്ലെന്നാണ് വാര്‍ത്തകള്‍. ദേവിക പിന്നീട് പാലക്കാട്ടേക്ക് വന്നു.

    4

    മുന്‍കാല പ്രശസ്ത നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മുകേഷ് കൊല്ലത്ത് സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങിയ വേളയില്‍ സരിത ചില ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ 2016ലും 2021ലും മുകേഷ് കൊല്ലം മണ്ഡലത്തില്‍ നിന്ന് ജയിക്കുകയും ചെയ്തു. ഇത്തവണ മുകേഷിന് സീറ്റ് നല്‍കില്ല എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം തന്നെയാണ് മല്‍സരിച്ചത്.

    5

    1980കളുടെ ആദ്യത്തിലാണ് മുകേഷ് സിനിമയിലെത്തിയത്. ഒരുപിടി മികച്ച ചിത്രങ്ങളില്‍ നായക വേഷം കൈകാര്യം ചെയ്ത മുകേഷ് നല്ല നടനാണ്. ഹാസ്യത്തിലും ഗൗരവ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. സിദ്ദിഖ്-ലാല്‍ ചിത്രമായ റാംജിറാവ് സ്പീക്കിങ് ആണ് മുകേഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായ സിനിമ.

    6

    ഒരു സിബിഐ ഡയറിക്കുറുപ്പ്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, ഒറ്റയാള്‍ പട്ടാളം, ഫ്രണ്ട്‌സ്, മാന്നാര്‍ മത്തായി സ്പീക്കിങ്, തുടങ്ങിയ ഹിറ്റ് സിനിമകള്‍ മുകേഷിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അടുത്ത കാലത്താണ് അദ്ദേഹം സജീവമായത്. രമേശ് പിഷാരടിയും മുകേഷുമെല്ലാം ഉള്‍പ്പെടുന്ന ബഡായി ബംഗ്ലാവ് പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    7

    പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ് ദേവിക. സംഗീത നാടക അകാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച നര്‍ത്തകിയാണവര്‍. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ്. റിയാലിറ്റി ഷോകളില്‍ ജഡ്ജിയും അവര്‍ സുപരിചിതയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്ന വാര്‍ത്തകളോട് മുകേഷോ ദേവികയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

    8

    മേതില്‍ ദേവികയെ മുകേഷിന് ആദ്യം പരിചയപ്പെടുത്തി കൊടുത്തത് രമേശ് പിഷാരടിയാണെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഖത്തറിലെ ഒരു പരിപാടിക്ക് മൂന്നു പേരും സംഗമിച്ചപ്പോഴായിരുന്നു ഇതത്രെ. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

    9

    മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രനും ഭര്‍ത്താവും ചേര്‍ന്നാണ് ദേവികയുടെ വീട്ടില്‍ വിവാഹ ആലോചനയുമായി പോയത്. 2013 ഒക്ടബര്‍ 24നായിരുന്നു വിവാഹം. അതിന് ശേഷമുള്ള രസകരമായ നിമിഷങ്ങള്‍ ദേവിക നേരത്തെ കൈരളി ടിവിയുടെ ജെബി ജങ്ഷന്‍ പരിപാടിയില്‍ പങ്കുവച്ചിരുന്നു.

    മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+