കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശം, രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര- മുകേഷിന്റെ പ്രതികരണം

Google Oneindia Malayalam News

കൊല്ലം: ചെറുപ്പം മുതലേ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് വ്യക്തമാക്കിയ സിനിമാ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. അടുത്തിടെയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പിഷാരടി കോണ്‍ഗ്രസ് വേദിയിലെത്തിയത്. കൊല്ലം എംഎല്‍എയായ നടന്‍ മുകേഷുമായി ബഡായി ബംഗ്ലാവ് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഒരുമിച്ചുള്ള വ്യക്തിയായിരുന്നു പിഷാരടി. കൊല്ലത്ത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച മുകേഷ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിലും രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയിലുമെല്ലാം പ്രതികരിച്ചു.

p

ധര്‍മജന്‍ നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. രമേഷ് പിഷാരടിക്ക് നേരത്തെ രാഷ്ട്രീയമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. അദ്ദേഹത്തിന് ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

നടിയെ ആക്രമിച്ച കേസ് നീളും; 6 മാസം കൂടി വേണമെന്ന് വിചാരണ കോടതി, സുപ്രീംകോടതിയെ സമീപിച്ചുനടിയെ ആക്രമിച്ച കേസ് നീളും; 6 മാസം കൂടി വേണമെന്ന് വിചാരണ കോടതി, സുപ്രീംകോടതിയെ സമീപിച്ചു

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയില്‍ മുകേഷ് രാഷ്ട്രീയം കലര്‍ത്താതെയാണ് പ്രതികരിച്ചത്. കൊല്ലത്തെ ടൂറിസം സാധ്യതകള്‍ കൂടി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ യാത്രയ്ക്കുള്ള മറുപടി. കൊല്ലത്തെ ടൂറിസം മേഖല ബൂസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അത്രയും വലിയൊരാള്‍ക്ക് സോഫ്റ്റ് ഹാര്‍ട്ട് വരികയും കടലിലേക്ക് ചാടുകയും നമ്മുടെ മുന്നില്‍ നീന്തുകയുമൊക്കെ ചെയ്തു എന്ന് പറയുമ്പോള്‍... അതാണ് കൊല്ലം. ഇവിടെ വന്നുകഴിഞ്ഞാല്‍ എല്ലാവരും സന്തോഷത്തോടെ പെരുമാറുമെന്നും മുകേഷ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ഇത്തവണ മുകേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സര രംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന പതിവ് മറുപടിയാണ് നല്‍കിയത്. പാര്‍ട്ടി തീരുമാനം എന്താണെന്ന് അറിയില്ല. സീറ്റ് കിട്ടാന്‍ പിന്നാലെ പോകുന്ന വ്യക്തിയല്ല ഞാന്‍. ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും മുകേഷ് പറഞ്ഞു.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
Actor Mukesh reply about Ramesh Pisharody congress entry and Rahul Gandhi Sea travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X