ശ്രീനിവാസനെ തള്ളാതെ മുകേഷ്, ചില കാര്യങ്ങളോട് യോജിക്കുന്നു, പക്ഷെ ചിലതിനോട് വിയോജിപ്പ്
Recommended Video
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും ശ്രീനിവാസന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശ്രീനിവാസനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് മാത്രമേ യോജിക്കാന്‍ കഴിയുള്ളൂവെന്നും മുകേഷ് വ്യക്തമാക്കി.

മലയാള സിനിമയില്‍ സ്ത്രീപുരുഷ വിവേചനം ഇല്ല. സിനിമയിലെ വനിതാ കൂട്ടായ്മായായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതില്‍ യാതൊരു തെറ്റുമില്ല. ദിലീപിന്‍റെ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുകേഷ് പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയത്. ദിലീപിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് ഒന്നര കോടി ദിലീപ് നല്‍കിയെന്നത് വിശ്വസിക്കാനാവില്ല. തനിക്ക് അറിയുന്ന ദിലീപ് അത്തരം ഒരു കാര്യത്തിന് പത്ത് പൈസ പോലും കൊടുക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും ശ്രീനിവാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഡബ്ല്യുസിസി രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമാ രംഗത്ത് സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. സിനിമാ രംഗത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications