കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസനെ തള്ളാതെ മുകേഷ്, ചില കാര്യങ്ങളോട് യോജിക്കുന്നു, പക്ഷെ ചിലതിനോട് വിയോജിപ്പ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീനിവാസനെ തള്ളാതെ മുകേഷ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും ശ്രീനിവാസന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശ്രീനിവാസനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് മാത്രമേ യോജിക്കാന്‍ കഴിയുള്ളൂവെന്നും മുകേഷ് വ്യക്തമാക്കി.

mukeshsreeeni

മലയാള സിനിമയില്‍ സ്ത്രീപുരുഷ വിവേചനം ഇല്ല. സിനിമയിലെ വനിതാ കൂട്ടായ്മായായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതില്‍ യാതൊരു തെറ്റുമില്ല. ദിലീപിന്‍റെ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുകേഷ് പറഞ്ഞു.

<strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?</strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?

ഒരു അഭിമുഖത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയത്. ദിലീപിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് ഒന്നര കോടി ദിലീപ് നല്‍കിയെന്നത് വിശ്വസിക്കാനാവില്ല. തനിക്ക് അറിയുന്ന ദിലീപ് അത്തരം ഒരു കാര്യത്തിന് പത്ത് പൈസ പോലും കൊടുക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

<strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്</strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും ശ്രീനിവാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഡബ്ല്യുസിസി രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമാ രംഗത്ത് സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. സിനിമാ രംഗത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

<strong>മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്</strong>മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

English summary
actor mukesh supports sreenivasan in dileep issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X