Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലിഫോണ്‍ തെറിവിളി, പറഞ്ഞത് തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്ന് മുകേഷ്

രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ പ്രശസ്ത താരം മുകേഷ് ഫോണില്‍ തെറി വിളിച്ച ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രോളുകാര്‍ വരെ മുകേഷിന്റെ ഓഡിയോ വെച്ച് അമ്മാനമാടി എന്നു തന്നെ പറയാം. എന്നാല്‍, തെറിവിളി വിവാദത്തില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നാണ് നടന്‍ മുകേഷ് ഇപ്പോഴും പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫോണ്‍വിളി വിവാദത്തെക്കുറിച്ച് മുകേഷ് സംസാരിച്ചത്. പറഞ്ഞത് തെറ്റായിപ്പോയെന്ന് ഒരിക്കലും കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു. 'അന്തസ്സുണ്ടോടാ നിനക്കൊക്കെ' എന്ന പേരില്‍ വാട്‌സ്ആപ്പില്‍ ആദ്യം പ്രചരിച്ച ഓഡിയോ പിന്നീട് വൈറലാകുകയായിരുന്നു.

തെറിവിളിച്ചതില്‍ ഖേദിക്കുന്നില്ല

തെറിവിളിച്ചതില്‍ ഖേദിക്കുന്നില്ല

രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ തെറിവിളിച്ചത് തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്ന് മുകേഷ്. തെറിവിളി വിവാദത്തില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നാണ് നടന്‍ മുകേഷ് ഇപ്പോഴും പറയുന്നത്.

സാധാരണ പ്രതികരണം

സാധാരണ പ്രതികരണം

ആ ഓഡിയോ ഇത്രയും വൈറലാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ആ ടെലിഫോണ്‍ തെറിവിളി സാധാരണഗതിയിലുള്ള പ്രതികരണം മാത്രമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

നിലപാട് മാറ്റില്ല

നിലപാട് മാറ്റില്ല

ലോകമവസാനിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് താരം പറഞ്ഞത്. താന്‍ ചെയ്തത് ശരിയായി എന്നാണ് മക്കള്‍ പോലും പറഞ്ഞത്.

മറ്റ് നടന്മാര്‍ പ്രതികരിച്ചത്

മറ്റ് നടന്മാര്‍ പ്രതികരിച്ചത്

സംഭവം വിവാദമായപ്പോള്‍ മുകേഷ് ചെയ്തതിനെ ന്യായികരിച്ചാണ് ചലച്ചിത്ര രംഗത്തുനിന്നുള്ളവരില്‍ പലരും രംഗത്തു വന്നത്. തങ്ങളും ഇങ്ങനെയായിരിക്കും പ്രതികരിക്കുക എന്നായിരുന്നു അഭിപ്രായം.

അവാര്‍ഡ് തരാമെന്ന് ഇന്നസെന്റ്

അവാര്‍ഡ് തരാമെന്ന് ഇന്നസെന്റ്

സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ പേരില്‍ നിനക്ക് ഒരു അവാര്‍ഡ് നല്‍കുന്നുണ്ടെന്നായിരുന്നു അന്ന് ഇന്നസെന്റിന്റെ പ്രതികരണം.

ഈ വാക്ക് ജയറാമില്‍ നിന്നു കിട്ടിയത്

ഈ വാക്ക് ജയറാമില്‍ നിന്നു കിട്ടിയത്

അന്തസ്സുണ്ടോടാ നിനക്കൊക്കെ എന്ന വാക്ക് നടന്‍ ജയറാമില്‍ നിന്നു കിട്ടിയതാണെന്ന് ചിരിച്ചു കൊണ്ട് മുകേഷ് പറഞ്ഞു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+