Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനൊപ്പം മുകേഷും കുടുങ്ങും? ചോദ്യം ചെയ്യും, മുകേഷിന് പൾസർ സുനിയുമായി അടുത്ത ബന്ധം?

ദിലീപ് നായകനായ 'സൗണ്ട് തോമ' ‌എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം നടനും കൊല്ലം എംഎൽഎയുമായ മുകേഷിലേക്ക് തിരിയുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ദിലീപ് നായകനായ 'സൗണ്ട് തോമ' ‌എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.

അതേസമയം അമ്മ ഷോ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. സുനിയുമായി ദിലീപ് അടുക്കുന്നതും ഗൂഢാലോചന പദ്ധതി തയ്യാറാക്കിയതും ഈ കാലത്താണെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെ ചോദ്യെ ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‌

കൂടുതൽ പേർ പ്രതികളാകും

കൂടുതൽ പേർ പ്രതികളാകും

‌കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകും എന്നാണ് സൂചനകൾ. നടന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനെജര്‍ അപ്പുണ്ണി എന്നിവര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഗൂഢാലോചനയിൽ പങ്കില്ല

ഗൂഢാലോചനയിൽ പങ്കില്ല

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനുമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍.

അനൂപിന്റെ പങ്കും അന്വേഷിക്കും

അനൂപിന്റെ പങ്കും അന്വേഷിക്കും

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു.

കത്ത് കൈമാറിയത് അനൂപിന്

കത്ത് കൈമാറിയത് അനൂപിന്

സുനില്‍കുമാര്‍ ജയിലില്‍ നിന്നും എഴുതിയ കത്ത് കൈമാറിയത് അനുപിനായിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടുമുളള ചോദ്യം ചെയ്യല്‍.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാ നിര്‍മ്മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍സുനിക്കെതിരെയുളള മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ബുധനാഴഅച തീരുമാനമെടുക്കും. അതേസമയം, മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു ദിലീപിന്‍റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+