പ്രേമചന്ദ്രനെ പൂട്ടാന്‍ മുകേഷ്? നടനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം, ചിന്തയും പരിഗണനയില്‍
മുകേഷ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചിന്ത ജെറോമിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്

മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് കൊല്ലം. 1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആർ എസ് പി നേതാവായ ശ്രീകണ്ഡന് നായർ വിജയിച്ചത് മുതല്‍ 2019 ല്‍ എന്‍കെ പ്രേമചന്ദ്രന് വരെ എട്ട് തവണയാണ് ആർ എസ് പി മണ്ഡലത്തില്‍ നിന്നും വിജയിച്ചിരിക്കുന്നത്. 1996 ലും 1998 ലും എല്‍ ഡി എഫ് മുന്നണിയുടെ ഭാഗമായും കൊല്ലത്ത് നിന്നും ലോക്സഭയിലെത്തിയ എന്‍ കെ പ്രേമചന്ദ്രന് ആർ എസ് പിയുടെ മുന്നണി മാറ്റത്തോടെ 2014 ലും 2019 ലും യു ഡി എഫിന്റെ ഭാഗമായിട്ടാണ് വിജയിച്ചത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ കൊല്ലം തിരികെ പിടിക്കാനായി പലവിധത്തിലുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണി മെനയുന്നത്.
എല്‍ ഡി എഫിന്റെ ഭാഗമായിരുന്നപ്പോള്‍ കൊല്ലം സീറ്റ് മിക്കവാറും ആർ എസ്പിക്കായിരുന്നു നല്‍കിയിരുന്നത്. 1999 ലും 2004 ലും മാത്രമാണ് മണ്ഡലത്തില്‍ സി പി എം മത്സരിച്ച് വിജയിച്ചിട്ടുള്ളത്. 2009 ല്‍ സീറ്റ് വീണ്ടും ആർ എസ് പിക്ക് നല്‍കിയെങ്കിലും കോണ്‍ഗ്രസായിരുന്നു വിജയി. ഇതോടെയാണ് 2014 ല്‍ സീറ്റ് ആർ എസ് പിയില്‍ നിന്നും തിരിച്ചെടുത്ത് എം എ ബേബിയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്.
സീറ്റ് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട ആർ എസ് പി യു ഡി എഫില്‍ എത്തുകയും അവരുടെ ഭാഗമായി കൊല്ലത്ത് മത്സരിക്കുകയും ചെയ്തു. ആദ്യ തവണ എം എ ബേബിയെ 37649 വോട്ടിന് പരാജയപ്പെടുത്തിയ എന്‍ കെ പ്രേമചന്ദ്രന് 2019 ല്‍ കെഎന്‍ ബാലഗോപാലിനെ പരാജയപ്പെടുത്തിയത് 1,48,869 വോട്ടിനായിരുന്നു. യു ഡി എഫില്‍ ഇത്തവണയും സീറ്റ് ആർഎസ്പിക്കാണെന്ന കാര്യം ഉറപ്പാണ്. പ്രേമചന്ദ്രന് തന്നെയായിരിക്കും സ്ഥാനാർത്ഥി.

ഇടതുപക്ഷത്ത് സ്ഥാനാർത്ഥി ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചില്ലെങ്കിലും പല പേരുകളും ആളുകളില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു പേര് നടനും കൊല്ലം എം എല്‍ യുമായ മുകേഷിന്റേതാണ്. നടനെ മത്സരിപ്പിക്കാന്‍ സി പി എം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ താരം ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എം എല്‍ എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്നതാണ് മുകേഷില്‍ പാർട്ടി അനുകുലമായി കാണുന്ന ഘടകം. പാർട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ പിടിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായ കൊല്ലത്ത് പാർട്ടി വലിയ ഒരുക്കങ്ങളും നടത്തി വരുന്നുണ്ട്. മുന്നണിയുടെ താരപ്രചാരകനായി കെബി ഗണേഷ് കുമാറും മണ്ഡലത്തില്‍ നിറയും. പാർട്ടി ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള എം എല്‍ എയാണ് ഗണേഷ്.
നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് വിജയ സാധ്യതയുണ്ട്. ദേശീയ തലത്തില്‍ പ്രാധാന്യം കുറഞ്ഞ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിക്കുമ്പോള്‍ പ്രേമചന്ദ്രന് ജനപിന്തുണ കുറയുമെന്നും സി പി എം കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫിനായിരുന്നു ഭൂരിപക്ഷമെങ്കില് നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലം എല്‍ ഡി എഫിന് വലിയ പിന്തുണയാണ് നല്‍കിയത്.
അതേസമയം മുകേഷ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചിന്ത ജെറോമിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ജില്ലയില്‍ നിന്ന് തന്നേയുള്ള യുവ നേതാവായ ചിന്ത 2016 മുതല്‍ യുവജന കമ്മീഷന് അധ്യക്ഷയാണ്. സമീപകാലത്ത് ചിന്തയ്ക്കെതിരായ ഉയർന്ന ആരോപണങ്ങെളെല്ലാം ചർച്ചയാക്കി ജയിപ്പിക്കാമെന്നാണ് സി പി എം കണക്ക് കൂട്ടല്‍
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications