കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയന്റെ വിലക്ക്: ആ പടം പുറത്തിറങ്ങാതിരിക്കാന്‍ പലരും പല കളികളും നടത്തി: മുന്‍ഷി രഞ്ജിത്ത് പറയുന്നു

Google Oneindia Malayalam News

ഏഷ്യാനെറ്റിലെ 'മുന്‍ഷി'യിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് രഞ്ജിത്ത്. ആ ഇഷ്ടം അദ്ദേഹത്തിന് മുന്‍ഷി രഞ്ജിത്ത് എന്ന വിശേഷണം നല്‍കുകയും ചെയ്തു. നിരവധി സീരിയലുകള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനുമായിരുന്നു. വിനയന് സിനിമ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയമായതിനാല്‍ തന്നെ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നാണ് തന്റെ ആദ്യ സിനിമാ അനുഭവങ്ങള്‍ ഒര്‍ത്തെടുത്തുകൊണ്ട് മുന്‍ഷി രഞ്ജി പറയുന്നത്.

സിനിമ പുറത്തിറക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഷി രഞ്ജിത്തിന്റെ വാക്കുകളിലേക്ക്.

പോസ്റ്റിട്ട് കെപിഎസി ലളിതയെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും; ചികിത്സ വിവാദത്തില്‍ പിടി തോമസ്പോസ്റ്റിട്ട് കെപിഎസി ലളിതയെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും; ചികിത്സ വിവാദത്തില്‍ പിടി തോമസ്

വിനയന്‍ സാറിന്റെ യക്ഷിയും ഞാനുമാണ് ഞാന്‍ ചെയ്ത സിനിമ.

വിനയന്‍ സാറിന്റെ യക്ഷിയും ഞാനുമാണ് ഞാന്‍ ചെയ്ത സിനിമ. ഡബ്ബിങ് കലാകാരിയായ മീന ചേച്ചിയാണ് ആ സിനിമയിലേക്ക് എന്റെ പേര് നിര്‍ദേശിക്കുന്നത്. മാക്ട-ഫെഫ്ക തര്‍ക്കമൊക്കെ നിലനില്‍ക്കുന്ന സമയാണ് അത്. വിനയന്‍ സാറുമായി സഹകരിക്കരുതെന്ന നിര്‍ദേശമൊക്കെയുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം ആദ്യം കണ്ടുവെച്ചിരുന്ന പല നടന്‍മാരും സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്. എന്നാല്‍ വിനയന്‍ സാറ് അത് കൊണ്ടൊന്നും തളര്‍ന്നില്ല. അദ്ദേഹം ഒറ്റയാനാണല്ലോ. എന്തുവന്നലും സിനിമ ചെയ്യുമെന്ന വാശി. അങ്ങനെയാണ് പുതുമുഖങ്ങളെ തേടുന്നത്. പുതുമുഖങ്ങളെ വെച്ച് നേരത്തേയും സിനിമ വിജയകരമാക്കിയ ആളാണ് അദ്ദേഹം. ആ ഒരു ധൈര്യം വിനയന്‍ സാറിനുണ്ടായിരുന്നുവെന്നും മുന്‍ഷി രഞ്ജിത് പറയുന്നു.

തോളിലൊരു റോസാപ്പൂവ്, അതുപോലെ സുന്ദരം: സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അര്‍ച്ചന കവി

നേരത്തെ നിശ്ചയിച്ച താരങ്ങള്‍ പിന്മാറുകയും പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ച

നേരത്തെ നിശ്ചയിച്ച താരങ്ങള്‍ പിന്മാറുകയും പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുകയും ചെയ്തപ്പോഴാണ് മീന്‍ ചേച്ചി എന്റെ കാര്യം പറയുന്നത്. ഒരു ദിവസം പന്തളത്ത് സ്റ്റേജ് ഷോ കഴിഞ്ഞ് നില്‍ക്കുകാണ് ഞാന്‍. രാത്രി ഒരു മണിയായിക്കാണും. അപ്പോഴാണ് ഒരു ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. നോക്കുമ്പോള്‍ ഡയറക്ടര്‍ വിനയന്‍ ആണ്. നമ്പര്‍ നേരത്തെ എപ്പോഴും ഫോണില്‍ സേവ് ചെയ്ത് വെച്ചിരുന്നു. ഫോണില്‍ അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ നമുക്കൊരു ബഹുമാനവും വിനയവും വരും. ജീവിതത്തില്‍ ആദ്യമായിട്ടാണ് അദ്ദേഹത്തെപ്പോലെയുള്ള ഒരു സംവിധായകന്‍ എന്നെ ഇങ്ങോട്ട് വിളിക്കുന്നത്.

മീന ചേച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത്, നാളെ എറണാകുളത്തേക്ക്

മീന ചേച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത്, നാളെ എറണാകുളത്തേക്ക് എന്താന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ഒരു നല്ല കഥാപാത്രമാണ് ചെയ്യാനുള്ളത്. അത് നിനക്ക് ഗുണം ചെയ്യുമെന്നും വിനയന്‍ സറ്‍ പറഞ്ഞു. യക്ഷിയും ഞാനും എന്ന പടത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെന്ന കാര്യമൊക്കെ അതില്‍ വ്യക്തമാക്കിയിരുന്നുവെന്നും രഞ്ജിത് പറയുന്നു.

പന്തളന്ത് നിന്നും അപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ പിന്നെ ലേറ്റാകും.

പന്തളന്ത് നിന്നും അപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ പിന്നെ ലേറ്റാകും. അതുകൊണ്ട് തന്നെ ലാസ്റ്റ് കയറേണ്ട ഒരു സ്കിറ്റില്‍ നിന്നും ഒഴിവായി ഞാന്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. വെളുപ്പിന് ആറ് മണിയോടെ തന്നെ അദ്ദേഹം പറഞ്ഞ ഹോട്ടലില്‍ എത്തി. മീന ചേച്ചി പറഞ്ഞതുകൊണ്ടാണ് ആ വേഷം കിട്ടിയത്. നമ്മളെ ആരെങ്കിലും റഫര്‍ ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് എന്നില്‍ വിശ്വാസം ഉള്ളത് പോലെ മറ്റൊറാള്‍ക്ക് കൂടി എന്നില്‍ വിശ്വാസമുണ്ടാവുന്നു. അപ്പോള്‍ നമ്മുടെ കഴിവ് കൂടുതല്‍ സാധൂകരിക്കുന്നു. ഇങ്ങനെ എത്രയാള്‍ക്ക് നമ്മില്‍ വിശ്വസം വരുന്നോ അങ്ങനെയാണ് ഞങ്ങള്‍ വലുതാവുന്നത്.

ആദ്യമായിട്ടാണ് ഞാന്‍ സിനിമാ ലൊക്കേഷനില്‍ അഭിനയിക്കാന‍് പോവുന്നത്

ആദ്യമായിട്ടാണ് ഞാന്‍ സിനിമാ ലൊക്കേഷനില്‍ അഭിനയിക്കാന‍് പോവുന്നത്. ഫുള്‍ സിനിമ റെഡ് ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് യക്ഷിയും ഞാനും. അത് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആ ആദ്യ ഷോട്ടിലും ഞാനുണ്ട്. സഖാവ് സുഗുണന്‍ എന്നായിരുന്നു എന്റെ കഥപാത്രത്തി്നറെ പേര്. മെയ്ക്ക് ഇപ്പ് ഇട്ട് ആദ്യമായി ക്യാമറക്ക് മുന്‍പില്‍ എത്തുമ്പോഴെല്ലാം വലിയ ടെന്‍ഷനായിരുന്നു. ഇത് ശരിയാകുമോയെന്ന ഭയമായിരുന്നു. സ്ഫടികം ജോര്‍ജ്, ജുബിന്‍ രാജന്‍ പി ദേവ് എന്നിവരായിരുന്നു ആദ്യ ഷോട്ടില്‍ കൂടെയുണ്ടായിരുന്നത്.

വിനയന്‍ സര്‍ ആഗ്രഹിച്ചത് പോലെ വന്നില്ലെങ്കില്‍ അദ്ദേഹം രഞ്ജിത്തേ എന്ന് പതിയെ

വിനയന്‍ സര്‍ ആഗ്രഹിച്ചത് പോലെ വന്നില്ലെങ്കില്‍ അദ്ദേഹം രഞ്ജിത്തേ എന്ന് പതിയെ വിളിച്ച് കാര്യം പറയും. വല്ലാത്തൊരു പിരിമുറുക്കത്തിലൂടെയായിരുന്നു അദ്ദേഹം യക്ഷിയും ഞാനും ഷൂട്ട് പൂര്‍ത്തിയാക്കുന്നത്. ക്യാമറ തിരിച്ച് ഏല്‍പ്പിക്കാനായിട്ടുള്ള ശ്രമം നടത്തുന്നു, ക്യാമറമാനെ പിന്‍വലിക്കുന്നു അങ്ങനെ ആദ്യ ദിവസം മുതല്‍ തന്നെ ഒരുപാട് പ്രശ്നങ്ങളായിരുന്നു. പുതിയ ക്യാമറമാനെ വെച്ചായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. മനസമാധാനത്തോടെ ആ ചിത്രം ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് മനസ്സിലാക്കുന്നത്.

നമ്മള്‍ വിചാരിക്കുന്നതിലും വലിയ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി

നമ്മള്‍ വിചാരിക്കുന്നതിലും വലിയ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. ഓരോ ഫോണ്‍ വന്നാലും അതിന്റെ പിറകേയായിരിക്കും. ആരൊക്കെയാണ് എന്തൊക്കെയാണ് എന്നൊന്നും എനിക്കറിയില്ല. അദ്ദേഹ പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും അതൊന്നും ഞങ്ങളോട് കാണിച്ചിരുന്നില്ല. പുതുതായി ചെല്ലുന്ന ഒരാളെയും അദ്ദേഹം മാനസികമായി തളര്‍ത്തില്ല. ഒപ്പം നിന്നാല്‍ കൂടെ കൊണ്ട് പോവുമെന്നും അദ്ദേഹം പറയുന്നു.

ജയന്റെ സിനിമകൾ സ്വാധീനിച്ചാണ് അഭിനയ മോഹം ഉടലെടുത്തത്

ജയന്റെ സിനിമകൾ സ്വാധീനിച്ചാണ് അഭിനയ മോഹം ഉടലെടുത്തത്. ചാൻസ് തേടി നടക്കുന്ന കാലത്ത് ഒരിക്കൽ ഒരു ലൊക്കേഷനിൽ ചെന്നപ്പോൾ മമ്മൂട്ടിയെ കാണാൻ സാധിച്ചുവെന്നും കാറിൽ രാജകീയമായി വന്നിറങ്ങുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ ജനിക്കുന്നെങ്കിൽ മമ്മൂട്ടിയായി ജനിക്കണമെന്ന് അറിയാതെ ആ​ഗ്രഹിച്ചുപോയെന്നും രഞ്ജി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep

English summary
Actor Munshi Ranjith says prominents tried to disrupt shooting of Vinayan's yakshiyum njanum movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X