ഹര്‍ത്താലിനെതിരെ പൊട്ടിത്തെറിച്ച് മുരളി ഗോപി, എന്തായിരിക്കും പ്രകോപനം?
സിനിമ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും കൃത്യമായ നിലപാടും അഭിപ്രായങ്ങളുമുളള നടനാണ് മുരളി ഗോപി. പ്രേമം സിനിമ കണ്ട് യുവാക്കള്‍ വഴി തെറ്റുന്നു എന്ന് പറഞ്ഞ ഡി ജി പി സെന്‍കുമാറിനോട് മുരളി ഗോപി ചോദിച്ച ചോദ്യങ്ങള്‍ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. ഗാന്ധി സിനിമ കണ്ടിട്ട് എല്ലാവരും ഗാന്ധിയായല്ലോ എന്നായിരുന്നു അന്ന് മുരളി ഗോപിയുടെ സര്‍ക്കാസം.
ഇപ്പോഴിതാ കേരളത്തെ നിശ്ചലമാക്കിയ പണിമുടക്കിന് നേരെയാണ് മുരളി ഗോപിയുടെ പണി. തന്റെ വിഹാരരംഗമായ സിനിമയുമായി ബന്ധിപ്പിച്ചാണ് മുരളി ഗോപി ബന്ദിനെയും പണിമുടക്കിനെയും കളിയാക്കുന്നത്. ഫേസ്ബുക്കില്‍ മുരളി ഗോപിയുടെ പോസ്റ്റിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കാണൂ, ബന്ദ് എന്ന ബാഹുബലിയെ കുറിച്ചും ഹര്‍ത്താല്‍ എന്ന മകന്‍ ബാഹുബലിയെക്കുറിച്ചും ഭരത് ഗോപിയുടെ മകന്‍ പറയുന്നത്....

ബന്ദ് അച്ഛന്‍ ബാഹുബലി
ബാഹുബലിയെ പോലെ തന്നെ വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ടവനാണ് ബന്ദ്. എന്നാല്‍ ബന്ദിന്റെ മകന്‍ ഇപ്പോഴും തെരുവുകളില്‍ അലയുകയാണ്. അവന്റെ പേരാണ് ഹര്‍ത്താല്‍ - എഴുത്തുകാരനായ മുരളി ഗോപിയുടെ ഭാവന എങ്ങനെയുണ്ട്?

കണ്ടവര്‍ക്കറിയാമല്ലോ
ബാഹുബലിയുടെ അച്ഛനെ കണ്ടവര്‍ക്ക് അവന്‍ അച്ഛന്റെ തനി പകര്‍പ്പാണ് എന്നറിയാം. അതുപോലെ തന്നെ ബന്ദിനെ കണ്ടിട്ടുള്ളവര്‍ക്ക് ഹര്‍ത്താല്‍ ബന്ദിന്റെ തനിപ്പകര്‍പ്പാണ് എന്നും അറിയാം. അച്ചട്ടാണ് മുരളി ഗോപിയുടെ നിരീക്ഷണം.

വെല്‍ഡണ്‍ നവീന്‍
ഹര്‍ത്താല്‍ ദിവസം റോളര്‍സ്‌കേറ്റില്‍ ജോലിക്ക് പോകുന്ന നവീന്‍ എന്ന യുവാവിന്റെ ചിത്രം മാതൃഭുമി പ്രസിദ്ധീകരിച്ചത് മുരളി ഗോപി മറ്റൊരു പോസ്റ്റില്‍ ഷെയര്‍ ചെയ്യുന്നു. ഒരെസമയം നടക്കുകയും വാഹനത്തില്‍ പോകുകയും ചെയ്യുന്ന നവീന്‍ ഒരു പ്രതികരണമാര്‍ഗമാണ് എന്നും താരം എഴുതുന്നു.

ഹര്‍ത്താലിന് പ്രതികാരമുണ്ട്
മഗിഴ്മതിയുടെ തെരുവുകളില്‍ അലയുന്ന ഹര്‍ത്താലിന്റെ കണ്ണില്‍ പ്രതികാരമാണ് ഉള്ളതെന്നും മുരളി ഗോപി പറയുന്നു. 1997 ലാണ് കോടതി ബന്ദ് നിരോധിച്ചത്. എന്നാല്‍ അതിന് ശേഷം ഹര്‍ത്താല്‍ എന്ന് പേരിട്ടാണ് ഈ അക്രമം നടക്കുന്നത്.

സംഘിയാണോ മുരളി ഗോപി
സോഷ്യല്‍ മീഡിയയിലും അല്ലാതെയും മുരളി ഗോപി നടത്തുന്ന ഇടപെടലുകളെ സംഘി എന്ന് മുദ്രകുത്തി നിശബ്ദമാക്കാനാണ് എതിരാളികള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല എന്നാണ് മുരളി ഗോപിക്ക് പറയാനുള്ളത്. ബുധനാഴ്ചത്തെ പണിമുടക്കിന് നേതൃത്വം നല്‍കിയത് ഇടതുസംഘടനകളാണ്. ബി ജെ പി സംഘടനയായ ബി എം എസ് പണിമുടക്കിന് എതിരായിരുന്നു.

ബിജെപിക്കാരനായ ഭരത് ഗോപിയുടെ മകന്‍
വാജ്‌പേയി ഭരണകാലത്ത് ബി ജെ പിയിലെത്തിയ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി

രണ്ടുപേരെയും കാണാനില്ല
മുരളി ഗോപി പറഞ്ഞ ബാഹുബലിയെയും മകനെയും വെറും കേരളത്തിലും ബംഗാളിലും മാത്രമേ കാണാനുള്ളൂ എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. മറ്റെവിടെയും പണിമുടക്കും ഇല്ല പ്രശ്‌നങ്ങളും ഇല്ല












Click it and Unblock the Notifications