കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘ഉദ്ദേശം ജനസേവനമാണെങ്കില്‍ ആത്മാര്‍ഥത വേണം’; സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിൽ മുരളി ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമാ രംഗത്തുള്ളവർ രാഷ്ട്രീയ പ്രവേശം നടത്തുന്നതിൽ നിലപാട് വ്യക്തമാക്കി നടൻ മുരളി ഗോപി. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ഉദ്ദേശം ജനസേവനമാണെങ്കില്‍ അത് നൂറ് ശതമാനം ചെയ്യാന്‍ കഴിയണമെന്ന് മുരളി ഗോപി. അത് കഴിയുമെങ്കില്‍ തീര്‍ച്ചയായും സിനിമയില്‍ നിന്നുള്ളവരും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും മുരളി ഗോപി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിന്റെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുരളി ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'രാഹുൽ കടലിലേക്ക് ചുമ്മാ എടുത്തു ചാടി; പിണറായി വിജയന് ചാടാൻ പറ്റുമോ', ഗതികേടെന്ന് ആരിഫ്'രാഹുൽ കടലിലേക്ക് ചുമ്മാ എടുത്തു ചാടി; പിണറായി വിജയന് ചാടാൻ പറ്റുമോ', ഗതികേടെന്ന് ആരിഫ്

രാഷ്ട്രീയത്തിലേക്കില്ല

രാഷ്ട്രീയത്തിലേക്കില്ല

രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് മുരളി ഗോപിയുടെ മറുപടി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ശരിക്കുള്ള നയങ്ങളെയെല്ലാം വേണ്ട രീതിയില്‍ അഭിമുഖീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമുള്ള ആളല്ല താനെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയ പ്രവേശം നടത്തുന്നില്ല എന്നതിനർത്ഥം അരാഷ്ട്രീയമാണ് എന്ന് അർത്ഥമില്ലെന്നും മുരളി ഗോപി വ്യക്തമാക്കി.

പ്രതികരിക്കാൻ ആളല്ല

പ്രതികരിക്കാൻ ആളല്ല


ആരുടേയും ഭരണത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണം. ഇത് ഒരു കലാകാരനായ തന്നോട് ചോദിക്കേണ്ട ചോദ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം കാർഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരത്തിലെ നിലപാടും അദ്ദേഹം വ്യക്തമാക്കി.

 എന്തുകൊണ്ട് സമരമുണ്ടാകുന്നു

എന്തുകൊണ്ട് സമരമുണ്ടാകുന്നു


'ഒരു സമരമുണ്ടാകുന്നത് അതിന് വ്യക്തമായൊരു കാരണമുള്ളതുകൊണ്ടാണ്. ആ കാരണമെന്താണെന്ന് മനസിലാക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. അതിന് അവര്‍ തയ്യാറാവുന്നില്ലെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് അവര്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്' എന്നാണ് മുരളി ഗോപി കര്‍ഷക സമരത്തെ കുറിച്ച് പറഞ്ഞത്.

ഒരു പിടി സിനിമകള്‍

ഒരു പിടി സിനിമകള്‍


ജീത്തു ജോസഫ് സംവിധാനം അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2ല്‍ ശ്രദ്ധേയമായ വേഷമാണ് മുരളി ഗോപി ചെയ്തത്. പൃഥ്വിരാജിന്റെ നിര്‍മ്മാണം നിർവ്വഹിച്ച കുരുതിയാണ് ഇനി പുറത്തിറങ്ങാനുള്ള മുരളി ഗോപി ചിത്രം. തീർപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. പ്രൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മുരളി ഗോപിയുടെ നിർമാണത്തിൽ പുറത്തിറക്കുന്ന ആദ്യ ചിത്രം കൂടിയാണ്. വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും മുരളി ഗോപിയാണ് എഴുതുന്നത്.

English summary
Actor Murali Gopi shares about his political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X