Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനവും, ഗാന്ധിജിക്ക് തെറിയും... നടന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല മഹോത്സവം!

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഫെയ്സ്ബുക്കും വാട്‌സ്ആപ്പും ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി എന്തോരം തെറി കേട്ടേനെ, ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് - സ്വന്തം പോസ്റ്റിന് ആരോ എഴുതിയ ഒരു കമന്റ് മറ്റൊരു പോസ്റ്റായി ഷെയര്‍ ചെയ്യുക മാത്രമേ മുരളി ഗോപി ചെയ്തുള്ളൂ. തുടങ്ങിയില്ലേ ആളുകളുടെ വക പൊങ്കാല. കമന്റ് ഓഫ് ദ ഡേ എന്ന് പറഞ്ഞാണ് മുരളി ഗോപി മേല്‍പ്പറഞ്ഞ വാചകം ഷെയര്‍ ചെയ്തത്.

Read Also: എടിഎമ്മില്‍ ക്യൂ നിന്ന് മടുത്തു.. അരയ്ക്ക് മേലെ നഗ്നയായി യുവതിയുടെ പരസ്യ പ്രതിഷേധം.. ഇത് മോദിയുടെ കരണത്തടിക്കും പോലുള്ള വീഡിയോ!

ഏഴായിരത്തില്‍ ചില്വാനം ആളുകള്‍ക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടു. പക്ഷേ ഒരുപാട് പേര്‍ ഇതിന്റെ പേരില്‍ മുരളി ഗോപിയെ വിമര്‍ശിച്ചു. നേരത്തെ തന്നെ ഒരു അര സംഘി പട്ടം എല്ലാവരും കൂടി മുരളി ഗോപിക്ക് കൊടുത്തിട്ടുണ്ട്, ഇത് കൂടിയായതോടെ മുരളി ഗോപിയെ അസ്സല്‍ സംഘിയെന്ന് വിളിക്കുന്നു ആളുകള്‍. മോദി പറിക്കുന്ന ആണിയെല്ലാം ആവശ്യമില്ലാത്തതായിരിക്കും എന്നുറപ്പുള്ളവരുടെ പൊങ്കാല പോകുന്ന പോകുന്ന പോക്ക് കാണണ്ടേ..

ഗാന്ധിജി കുഴലൂതുതാന്‍ പോയോ

ഗാന്ധിജി കുഴലൂതുതാന്‍ പോയോ

ഉദയനാണു താരത്തില്‍ സരോജ് കുമാറിനെയും സത്യന്‍ മാഷെയും താരതമ്യം ചെയ്ത പോലെ ആയല്ലോ. ജനങ്ങളെ സമരത്തിന് വിട്ടിട്ട് ഗാന്ധിജി കുഴലൂതാന്‍ ജപ്പാനില്‍ പോയതാണോ

മടല് വെട്ടി വീക്കിയേനെ

മടല് വെട്ടി വീക്കിയേനെ

മുരളി ചേട്ടന്റെ അച്ഛന്‍ ഭരത് ഗോപി സാര്‍ ഇപ്പോള്‍ ഉണ്ടായിരുന്നേല്‍ നിങ്ങളെ മടല്‍ വെട്ടി വീക്കിയേനെ.

ആ ഗാന്ധി മരിച്ചത് ഓട്ടോ ഇടിച്ചല്ല.

ആ ഗാന്ധി മരിച്ചത് ഓട്ടോ ഇടിച്ചല്ല.

അന്ന് ഫേസ്ബുക് ഉണ്ടായിരുന്നേല്‍ ആര്‍ക്ക് തെറി കേള്‍ക്കുമായിരുന്നു.. എന്ന് കൂടി പറയൂ ചേട്ടാ. ആ ഗാന്ധി മരിച്ചത് ഓട്ടോ ഇടിച്ചല്ല കേട്ടോ.

സങ്കിക്കുപ്പായം വീണ്ടും

സങ്കിക്കുപ്പായം വീണ്ടും

താങ്കളൊക്കെ ഇത്രേ ഉള്ളു അല്ലേ മിസ്റ്റര്‍. കഷ്ടം. അതോ ലെഫ്റ്റ റൈറ്റ് ലെഫ്റ്റ് എഴുതിയതിനു ശേഷം ഊരിയിട്ട സങ്കിക്കുപ്പായം വീണ്ടും എടുത്തിട്ടോ? ഞാന്‍ സംഘപരിവാറുകാരണന്ന് ഇയാള്‍ പറയട്ടെ. അല്ലാതെ നിഷ്പക്ഷത ചമഞ്ഞ് ജനങ്ങളെ പറ്റിക്കരുത്.

ചേട്ടാ ഇതൊന്ന് ചെയ്ത് നോക്ക്

ചേട്ടാ ഇതൊന്ന് ചെയ്ത് നോക്ക്

പ്രിയപ്പെട്ട മുരളി ചേട്ടാ.. ഇപ്പോള്‍ ഒരു കല്യാണ വീട്ടിലോ, ആശുപത്രിയിലോ ഒന്ന് സന്ദര്‍ശിക്കുക. അപ്പോള്‍ അറിയാം അവസ്ഥ. നോട്ട് പ്രശ്‌നം കാരണം ചികിത്സ കിട്ടാതെ കുഞ് മരിച്ചു. ആ കുടുംബത്തിന്റ വേദനയ്ക്ക് ആര് സമാധാനം പറയും.

ശരിയാണ് കേട്ടോ

ശരിയാണ് കേട്ടോ

അതില്ലാത്തോണ്ടായിരിക്കും ഗോഡ്‌സെ നെഞ്ചത്തോട്ട് കമന്റും ലൈക്കും കൊടുത്തത്. ഒന്നു പോടോ. ഇതൊന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങല്ലേ മോനെ ബപട്ടിണി കിടക്കുന്ന പാവങ്ങള്‍ ഉണ്ട്. അവര്‍ നിന്നെ തല്ലി കൊല്ലും .

ഇതു ഇവിടുത്തെ ന്യായം

ഇതു ഇവിടുത്തെ ന്യായം

5000 കോടി രൂപ മൗറീഷ്യസ് വഴി ബിനാമിയുടെ പേരില്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചു വിദേശ നിക്ഷേപം നടത്തി ടാക്‌സ് വെട്ടിച്ച അദാനിക്ക് വീട്ടില്‍ പുട്ടടിച്ചു ലാവിഷ് ആവാം. സാധാരണ ജനങ്ങള്‍ പൊരിവെയിലത്തു ബുദ്ധിമുട്ടണം. ഇതു ഇവിടുത്തെ ന്യായമാണ്.

എന്തൊരു പരാജയമാണ്

എന്തൊരു പരാജയമാണ്

സമാധാനമായിട്ടും സന്തൊഷമായിട്ടും ജീവിച്ചിരുന്ന ജനങ്ങളെ തെരുവില്‍ ഇറക്കിയിട്ടല്ലേ ഗാന്ധിജി സ്വാതന്ത്രം വാങ്ങി തന്നത്. കഷ്ടം ഇതൊരു മാതിരി താരതമ്യം ആയിപ്പൊയി. താനൊക്കെ എന്തൊരു പരാജയം ആണെടോ സിനിമാക്കാരാ

ക്ഷേത്രം പണിതവരല്ലേ

ക്ഷേത്രം പണിതവരല്ലേ

പിന്നെ സ്വാതന്ത്ര്യം മേടിക്കാന്‍ ജനങ്ങള്‍ വഴിയില്‍ ക്യൂ നില്‍ക്കുകയായിരുന്നു. മഹാത്മാവിന്റെ ചെരിപ്പിന്റെ വള്ളിയുടെ വിലയുണ്ടെടോ തന്റെ ഈ മോദിക്ക്. ഗാന്ധിജിയെ തെറിയൊന്നും പറയാതെ തന്നെ, കൊന്നതും നീയെ സംഘി, കൊലപാതകിക്ക് ക്ഷേത്രം പണിത്തതും നീയെ സംഘി.

ഞാന്‍ മോദി ഭക്തനല്ല

ഞാന്‍ മോദി ഭക്തനല്ല

ഇയാള്‍ക്ക് കുറച്ച് വിവരമുണ്ടെന്നുള്ള തെറ്റായ ധാരണ തിരുത്താന്‍ പറ്റി എന്നതാണ് ഇന്നത്തെ ദിവസം എനിക്ക് സമ്മാനിച്ചത്. ഞാന്‍ മോദി ഭക്തനോ സംഘപരിവാര്‍ അനുഭാവിയോ അല്ല എന്നുകൂടി പറയാമായിരുന്നു. ഇതാണല്ലോ ഇപ്പോഴത്തെ രീതി.

ആരാണ് പറഞ്ഞത്

ആരാണ് പറഞ്ഞത്

ഫേസ് ബുക്കും വാട്‌സ് ആപ്പും ഭാവിയില്‍ വരുമെന്നും അപ്പോള്‍ ഗാന്ധി ജി തെറികേള്‍ക്കേണ്ടി വരുമെന്നും മുന്‍കൂട്ടി കണ്ട് അദ്ദേഹത്തെ ഇല്ലാതാക്കിയവരാണ് സംഘികള്‍. ഗാന്ധിജി കലാപത്തിനു ഫണ്ട് ചെയ്തു എന്ന് പറഞ്ഞ് തെറി പറയുന്ന പാര്‍ട്ടിക്കാരി ആരാണെന്ന് ഞാനായിട്ട് പറയണില്ല.

ഇതാണ് നമ്മുടെ സഹിഷ്ണുത

ഇതാണ് നമ്മുടെ സഹിഷ്ണുത

സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി കാണുന്നു എന്ന് കരഞ്ഞു വിളിച്ചവന്മാര്‍ ഇപ്പൊ ചേട്ടന്‍ സര്‍ക്കാരിന്റെ ഒരു നയത്തെ അനുകൂലിച്ചതിനു സംഘിയായി ചിത്രീകരിക്കും, വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള അസഹ്ഷ്ണുതാ എന്താണ് നമുക്കു ഇവുടുത്തുതെ പ്രതിപക്ഷം തന്നെ കാണിച്ചു തരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+