നടൻ ഭരത് മുരളിയുടെ നിർമാണത്തിലിരിക്കുന്ന പ്രതിമ തകർത്തു: സംഭവം കൊച്ചിയിൽ!! പോലീസ് അന്വേഷണം തുടങ്ങി..
കൊച്ചി: നടൻ ഭരത് മുരളിയുടെ നിർമാണത്തിലിരിക്കുന്ന കളിമൺ പ്രതിമ സാമൂഹ്യ വിരുദ്ധർ തകർത്തു. ശിൽപി വിൽസൺ പൂക്കായി സംഗീത നാടക അക്കാദമിക്ക് വേണ്ടി നിർമിക്കുന്ന ശിൽപ്പമാണ് തകർത്തിട്ടുള്ളത്. വിൽസൺ പൂക്കായിയുടെ പരാതിയിൽ കേസെടുത്ത എരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസ് നടത്തിവരുന്നത്.

90 ശതമാനം പൂർത്തിയായ ശിൽപ്പമാണ് സാമൂഹിക വിരുദ്ധർ തട്ടിയിട്ട് തകർത്തിട്ടുള്ളത്. അഞ്ച് മാസം കൊണ്ടാണ് നാലര അടിയോളം ഉയരത്തിലുള്ള ശിൽപ്പത്തിന്റെ പണി ഇത്രത്തോളമെത്തിച്ചിട്ടുള്ളതെന്നാണ് ശിൽപ്പി ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരിയിൽ പ്രതിമ അനാഛാദം ചെയ്യാനിരിക്കെയാണ് സംഭവം. ശിൽപ്പം നിർമിക്കാൻ അക്കാദമി തന്നെ ഏൽപ്പിച്ചതോടെ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് ചിലർ ഭീഷണി മുഴക്കിയിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications