'വിനായകന് സ്വന്തം ഭാഷയില്‍ സംസാരിക്കും എന്നറിഞ്ഞ് വായിക്കകത്ത് വിരലിട്ട് കുത്തിയിട്ടല്ലേ?' പിന്തുണച്ച് നന്ദു
കൊച്ചി: നടന് വിനായകന്റെ മീടു സംബന്ധിയായ വാര്‍ത്തസമ്മേളനം വിവാദമായ സംഭവത്തില്‍ പ്രതികരിച്ച് നടന് നന്ദു. വിനായകനെ കൊണ്ട് മനപൂര്‍വം മാധ്യമപ്രവര്‍ത്തകര്‍ ആ വിഷയത്തെ കുറിച്ച് സംസാരിപ്പിക്കുകയായിരുന്നു എന്ന് നന്ദു പറഞ്ഞു. സീ മലയാളം ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയാളെ കൊണ്ട് പറയിപ്പിച്ചിട്ട് പിന്നെ അയാള്‍ പറഞ്ഞത് മുഴുവന്‍ കുഴപ്പമാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഷയില്‍ സംസാരിക്കും എന്നുള്ളത് അറിയാവുന്നത് കൊണ്ട് അവര്‍ മനപൂര്‍വം ചോദിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. നന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

വിനായകന്റെ പ്രതികരണം എന്ന് പറഞ്ഞാല്‍ ഞാനും അത് കണ്ടു. വിനായകന് ആ വിഷയത്തിലേക്ക് വരികയാണോ ചെയ്തത്. ചുമ്മാ ഇരുന്ന ആളുടെ വായിക്കകത്ത് വിരലിട്ട് കുത്തിയിട്ടല്ലേ അതിനെ കുറിച്ച് സംസാരിച്ചത്. അയാള്‍ പിന്നേയും പറഞ്ഞല്ലോ ഇതല്ല നമ്മുടെ സബ്ജക്ട് എന്ന് രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞല്ലോ. പിന്നെ എന്തിനാണ് അയാളെ കുറ്റം പറഞ്ഞത്.

അയാളെ കുറ്റം പറയേണ്ട കാര്യമില്ല. അയാളെ കൊണ്ട് അത് പറയിപ്പിച്ച ശേഷം പിന്നെ അയാള്‍ പറഞ്ഞത് വലിയ കുഴപ്പമുണ്ടെന്ന് പറയുന്നത് എന്തിനാണ്. അപ്പോള്‍ അയാള്‍ സംസാരിച്ച് കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയില്‍ സംസാരിക്കും എന്നുള്ളത് അറിയാവുന്നത് കൊണ്ട് അവര്‍ മനപൂര്‍വം ചോദിച്ച് ചോദിച്ച് ചോദിച്ചു. അത്രേയുള്ളൂ.

മീടുവില്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് പുള്ളിക്കാരന് തുറന്ന് പറഞ്ഞില്ലേ. ചിലര്‍ തുറന്ന് പറയും ചിലര്‍ തുറന്ന് പറയില്ല. അത്രേയുള്ളൂ. പിന്നെ ഈ പറഞ്ഞ കണക്ക് ഇതൊക്കെ പല നിയമങ്ങളുടേയൊക്കെ പ്രശ്നമാണ്. നമ്മുടെ നാട്ടില്‍ ഏത് പെണ്ണിനും ഏത് പുരുഷനെതിരേയും എപ്പോള്‍ വേണമെങ്കിലും കേസ് കൊടുക്കാം.

എന്നാല്‍ തിരിച്ച് ഒരു കാരണവശാലും സാധിക്കില്ല എന്നുള്ളതാണ്. സ്ത്രീകള്‍ക്ക് തീര്‍ച്ചയായും സ്ത്രീ സമത്വമല്ല സ്ത്രീകള്‍ക്ക് ആണ് പ്പര്ഹാന്ഡ്. മനസിലായില്ലേ. സ്ത്രീ സമത്വത്തിന് വേണ്ടി സംസാരിക്കുന്ന ആള്‍ക്കാര്‍ക്ക് പോലും അറിയുന്നില്ല സ്ത്രീകള്‍ക്കാണ് അപ്പര്‍ഹാന്‍ഡ് എന്നുള്ളത് അറിയുന്നില്ല. സ്ത്രീകള്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും കേസ് കൊടുക്കാം.

പിന്നെ എന്റെ ജോലി ആണ്. എന്നെ പറ്റി ഒരാള്‍ കംപ്ലെയ്ന്റ് ചെയ്താല്‍ എന്റെ ജോലിയാണ് അത് അങ്ങനെ അല്ല എന്ന് തെളിയേക്കണ്ടത്. തെളിയിച്ച് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും. എനിക്ക് അറിയാവുന്ന ഒരു വ്യക്തിയുണ്ട്. ഇതേപോലെ ഒരു കാരണവശാലും തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയുണ്ട്. സിനിമയില്‍ ഉള്ളതല്ല. നമ്മുടെ സുഹൃദ്ബന്ധത്തില്പ്പെട്ട ഒരാള്‍.

അടുത്ത സുഹൃത്തല്ല പക്ഷെ എനിക്കറിയാവുന്ന ആളാണ്. ഇദ്ദേഹം ഇതുപോലെ വളരെ അധികം മോശപ്പെട്ട ഒരു കേസില്‍പെട്ടു. അദ്ദേഹത്തെ റിമാന്റ് ചെയ്തു, 10-14 ദിവസം ജയിലില്‍ കിടന്ന് തിരിച്ചുവന്നു. അദ്ദേഹം തെളിയിച്ചു. ആ വ്യക്തി തന്നെ പറഞ്ഞു, എനിക്ക് തെറ്റുപറ്റിയതാണ് എന്ന് പറഞ്ഞു. പക്ഷെ എന്തുപറ്റി. അദ്ദേഹത്തോട് വിരോധമുള്ള ആള്ക്കാര് മുഴുവന്‍ പറഞ്ഞ് പരത്തി കാശുള്ളത് കൊണ്ട് അദ്ദേഹം പൈസ കൊടുത്ത് ഒതുക്കി എന്ന്.

പോയ ചീത്തപ്പേര് പോയതാണ്. ഒരിക്കലും തിരിച്ച് വരില്ല. അതൊന്നും ഈ പറയുന്ന ആള്ക്കാര് അറിയുന്നുമില്ല. അവര്‍ക്ക് എളുപ്പം, നേരെ ചെല്ലുക കേസ് കൊടുക്കുക. എന്നിട്ട് അവര്‍ അവരുടെ പാട്ടിന് പോകുക. എന്നിട്ട് നാറിയ ഇവന് അതോടെ നാറി തീര്‍ന്ന് ജീവിതവും തീര്‍ന്നു. പിന്നെ അത് പ്രശ്നമല്ല എന്നുള്ള ആള്‍ക്കാര്‍ക്ക് കുഴപ്പമില്ല.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications