കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം ചോദിച്ചതിന് സംവിധായകൻ തുടയിൽ പിടിച്ചെന്ന് വെളിപ്പെടുത്തി..പക്ഷേ.. ഹേമ കമ്മീഷനെതിരെ നടൻ

Google Oneindia Malayalam News

കൊച്ചി; സിനിമയിൽ അവസരത്തിനായി സമീപിച്ചപ്പോൾ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ നടനാണ് നവജിത് നാരായണൻ. അന്ന് നടന്റ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു.

വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്. രണ്ട് വർഷം മുൻപായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ചുള്ള ചർച്ചകൾ ഉയരുന്നതിനിടെ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നവജിത്. അന്ന് തുറന്ന് പറഞ്ഞിട്ട് കൂടി ഹേമ കമ്മീഷൻ തന്നിൽ നിന്നും യാതൊരു കാര്യങ്ങളും ചോദിച്ചില്ലെന്ന് നടൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

1


കൃത്യമായി പറഞ്ഞാൽ 2വർഷം മുൻപ് ഞാൻ ഒരു കാര്യം തുറന്നു പറഞ്ഞായിരുന്നു സിനിമയിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും പലപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് എന്ന്
അന്നെനിക്ക് കുറേ പേരുടെ സ്‌പോർട്ട് കിട്ടിയെങ്കിലും അതിലേറെ
പഴിചാരലുകളും കിട്ടിയിരുന്നു
എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്

2


അങ്ങനെ തുറന്നു പറഞ്ഞതിന്
പല സോഷ്യൽ മീഡിയ ചാനലുകളിൽ സപ്പോർട്ടും ചെയ്തിട്ടുണ്ട് എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്
കാളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ട്......
ഇപ്പോൾ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല
സർക്കാർ ഒരു കോടിയിൽ ഏറെ ചിലവുമുടക്കി ഹേമ കമ്മീഷൻ
റിപ്പോർട്ട്‌ തയ്യാറാക്കി എന്ന് പറയണു
ഇത്തരം കാര്യങ്ങൾ വളരെ ഓപ്പൺ ആയി തുറന്നു പറഞ്ഞിട്ടും
എന്നെ ഒന്ന് വിളിക്കാനോ അത്തരം കാര്യങ്ങൾ അറിയണോ commetionte ഭാഗത്തുന്നു ഉണ്ടായിട്ടില്ല പിന്നെ എന്തു
റിപ്പോർട്ടാണ് തയ്യാറാക്കിയത്
അതും വെറും പ്രഹസനമായിരുന്നോ

3


പ്രശ്നങ്ങൾ കൃത്യമായി പഠിച്ചു
റിപ്പോർട്ട്‌ തയ്യാറാക്കി എന്നൊക്കെ കേൾക്കുന്നു
നിലവിൽ ഉണ്ടായ പ്രശ്നങ്ങൾ പോലും അന്വഷിക്കാതെയാണോ
റിപ്പോർട്ട്‌ തയ്യാറാക്കിയത്.....
ഇപ്പഴും ആ തുറന്നു പറച്ചിലിന്റെ പ്രശ്നങ്ങൾ എന്നിൽ നിന്നും വിട്ടുമാറീട്ടില്ല...
പ്രിയപ്പെട്ട അധികാരികൾ കാണുമെന്ന പ്രതീക്ഷയുണ്ട്, നടൻ കുറിച്ചു. ആമി എന്ന ചിത്രത്തിൽ ചങ്ങമ്പുഴയുടെ വേഷം അവതരിപ്പിച്ചാണ് നവജിത്തിന്റെ സിനിമാ അരങ്ങേറ്റം. പന്നീട് കോഴിപ്പോര് എന്ന ചിത്രത്തിൽ നായകവേഷവും അഭിനയിച്ചു.

4


അതേസമയം ഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താതിനെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ റിപ്പോർട്ട് നിലവിൽ പരസ്യപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം വനിത കമ്മീഷൻ അധ്യക്ഷ സതിദേവി പ്രതികരിച്ചത്. ന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ലെന്നാണ് വിഷയത്തിൽ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയത് എന്നായിരുന്നു അധ്യക്ഷ പറഞ്ഞത്.

3


സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്.സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന് രൂപം നൽകിയത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങൾ .

6


2017 മുതല്‍ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയായായിരുന്നു. രണ്ട് വർഷത്തെ തെളിവെടുപ്പും മറ്റ് നടപടികൾക്കുമൊടുവിൽ 2019 ൽ സമിതി അംഗങ്ങൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Recommended Video

cmsvideo
AMMA യോഗം ചേർന്നതെന്തിന്? ലാലേട്ടൻ പറയുന്നു | Oneindia Malayalam

English summary
actor navajith narayanan against hema commission report goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X