Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയകുലപതി ഇനി ഓര്‍മ്മയില്‍; മഹാനടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: നടന്‍ നെടുമൂടി വേണുവിന് കേരളം യാത്രാ മൊഴി നേര്‍ന്നു. അഭിനയകുലപതിയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സാമൂഹിക-രാഷ്ട്രീയ-സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്.

kerala

നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, ടി.പി.മാധവന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, സമുദായസാംസ്‌കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് കുന്നന്‍പാറയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ ആദര്‍ഞ്ജലി അര്‍പ്പിക്കാന്‍ സിനിമ സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. രാത്രി പത്തരയോടെ മമ്മൂട്ടി വസതിയില്‍ എത്തി അദരവ് അര്‍പ്പിച്ചിരുന്നു. എന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്റെ ജ്യേഷ്ഠനാണ് നെടുമുടി വേണുവെന്ന് അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞിരുന്നു. വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്. ഒരുപാടു സ്‌നേഹിച്ച അച്ഛനാണ്. അതിനപ്പുറത്ത് എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്. ഞാനതിനു മുതിരുന്നില്ല. എനിക്കാവില്ല അതിന്. അതിനാല്‍ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ച് നില്‍ക്കും. ഞാന്‍ കണ്ണടച്ച് കൈകള്‍ കൂപ്പട്ടെ- മമ്മൂട്ടി അനുശോചനക്കുറില്‍ കുറിച്ചു.

Recommended Video

cmsvideo
    നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

    പുലര്‍ച്ചെ ഒന്നരയോടെയാണ് മോഹന്‍ലാല്‍ എത്തിയത്. നെടുമുടി വേണുവിന്‍രെ വേര്‍പാട് വ്യക്തിപരമായി വലിയൊരു വേദനയാണെന്ന് മോഹന്‍ ലാല്‍ പറഞ്ഞു. ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല- മോഹന്‍ലാല്‍ കുറിച്ചു.

    വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+