Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; സത്യം വിജയിക്കുമെന്ന് നിവിന്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'ആക്ഷന്‍ ഹീറോ ബിജു 2' എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം നല്‍കി ഷംനാസില്‍ നിന്ന് ഒരു കോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ച് ഇതേ സിനിമയുടെ വിദേശ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് പരാതി.

Nivin Pauly

മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്കാണ് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയത് എന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില്‍ മുന്‍കൂറായി കൈപ്പറ്റി എന്നാണ് ആരോപണം. ഇതിലൂടെ തനിക്ക് ഒരു കോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഷംനാസിന്റെ പരാതി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്.

ആ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ട് എന്നും ഷംനാസ് പറയുന്നു. ഇതിന് പിന്നാലെയാണ് എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയത് എന്നും ഷംനാസ് ആരോപിക്കുന്നു. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. ഇതോടെ ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റു എന്നാണ് പരാതിയില്‍ പറയുന്നത്. വൈക്കം കോടതിയെ ആണ് ഷംനാസ് ആദ്യം പരാതിയുമായി സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.

നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി നിവിന്‍ പോളി രംഗത്തെത്തി. ജൂണ്‍ 28 മുതല്‍ ഈ വിഷയത്തില്‍ കോടതി നിര്‍ദേശപ്രകാരമുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നും രഹസ്യസ്വഭാവം ഉറപ്പാക്കാന്‍ കോടതി ഗാഗ് ഓര്‍ഡര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും നിവിന്‍ പ്രതികരിച്ചു. കോടതി നിര്‍ദേശങ്ങളെ മാനിക്കാതെയും, നിലവില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ മറച്ചുവെച്ചും, വസ്തുതകള്‍ വളച്ചൊടിച്ചുമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഷയത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും എന്നും സത്യം വിജയിക്കും എന്നും നിവിന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+